ആദി ദ്രാവിഡ‍ ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തി വിജയ്; ചോറിലെ പുഴു ഉൾപ്പെ‍ടെ പരാതിക്കെട്ടഴിച്ച് വിദ്യാർത്ഥികൾ

Wait 5 sec.

വിദ്യാർഥികൾക്കായുള്ള എംസി രാജ ആദി ദ്രാവിഡർ ഹോസ്റ്റലിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ചെന്നൈ സൈദാപ്പേട്ടിലെ ഹോസ്റ്റലിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനവും പരിശോധനയും നടന്നത്.മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ അപ്രതീക്ഷിതമായി കണ്ടതോടെ വിദ്യാർഥികൾ തങ്ങൾ നേരിടുന്ന ദുരിതങ്ങൾ വിശദീകരിച്ചു. ഭൂരിപക്ഷവും ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിൽ പുഴുക്കളെ കിട്ടുന്നത് പതിവാണെന്നും, ഭക്ഷണത്തിന് ​ഗുണമേന്മയില്ലെന്നുമുള്ള പരാതികളാണ് മിക്ക വിദ്യാർഥികളും ആദ്യം ഉന്നയിച്ചത്.also read; ലോകക്ലാസിക്കിലെ നുണയൻ; ലയർ ലയർഅതുപോലെ വെള്ള ക്ഷാമം, വൃത്തിയില്ലാത്ത കുളിമുറികൾ, ജീവനക്കാരുടെ കുറവ്, വൃത്തിയില്ലാത്ത അടുക്കള, ജോലിക്കാർ തുടങ്ങിയ പരാതികളും വിദ്യാർഥികൾ ഉന്നയിച്ചു എന്നാണ് റിപ്പോർട്ട്. പി.എസ്.സി’, യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഒട്ടേറെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ രാത്രി 9.30-ന് ​ഗേറ്റ് അടക്കുന്നതിന്റെ പ്രശ്നവും ചിലർ ചൂണ്ടിക്കാട്ടി.ഇതുകാരണം രാത്രി വൈകി പരിശീലനക്ലാസ് കഴിഞ്ഞെത്തുന്നവർ സമീപത്തെ പാർക്കുകളിൽ കൊതുക് കടി കൊണ്ടാണ് ഉറങ്ങാറുള്ളതെന്നും മുഖ്യമന്ത്രിയുടെ അടുക്കൽ പരാതിപ്പെട്ടു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ഉടനെ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതിന് ശേഷമാണ് ‘ദളപതി’ വിജയ് അവിടെ നിന്ന് പുറപ്പെട്ടത്.The post ആദി ദ്രാവിഡ‍ ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തി വിജയ്; ചോറിലെ പുഴു ഉൾപ്പെ‍ടെ പരാതിക്കെട്ടഴിച്ച് വിദ്യാർത്ഥികൾ appeared first on Kairali News | Kairali News Live.