കപ്പൽ നിർമ്മാണശാലക്കായി ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന വി.ഡി. സതീശന്റെ പ്രസ്‌താവന മുഖ്യമന്ത്രി സ്ഥാനത്തിന് ഒരിക്കലും ചേരാത്തതണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ടാറ്റയുടെ ഉപകമ്പനികളിലൊന്നായ ആപ്‌ഷൻ ഇന്ത്യൻ ലിമിറ്റഡും, മലബാർ സിമന്റും തമ്മിൽ ഒരു കരാർ ഒപ്പുവച്ചിരുന്നു. 500 കോടി രൂപ മുതൽ മുടക്കുള്ള ബോട്ട് നിർമ്മാണ ശാലയാണ് അതിലൂടെ വിഭാവനം ചെയ്‌തത്. ഹുണ്ടായ്‌യുമായി ചേർന്ന് 3,700 കോടി രൂപയുടെ പദ്ധതി കൊച്ചി കപ്പൽ നിർമ്മാണ ശാലയിലും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുന്നോട്ടുവെച്ചിട്ടുള്ളതാണ്.also read:പി എസ് സി ചോദ്യപേപ്പർ മാറി നൽകിയ സംഭവം; ആലപ്പുഴയിലെ പി എസ് സി ഓഫീസിൽ പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐഇപ്പോൾ വി.ഡി സതീശൻ ടാറ്റക്ക് കപ്പൽ നിർമ്മാണം നടത്തുന്നതിന് ഭൂമി നൽകുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. എന്നാൽ, ഇത്തരമൊരു യൂണിറ്റ് തുടങ്ങാൻ ആലോച്ചിട്ടേയില്ലെന്നാണ് ടാറ്റയുമായി ബന്ധപ്പെട്ട വക്താക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ഏത് കാര്യത്തിലും നുണ പറയുന്ന മുഖ്യമന്ത്രിയുടെ ശീലം കേരളത്തിന് തന്നെയാണ് അപമാനമായി മാറിയിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.The post ‘ഏത് കാര്യത്തിലും നുണ പറയുന്ന മുഖ്യമന്ത്രിയുടെ ശീലം കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു’; വിമർശിച്ച് സിപിഐഎം appeared first on Kairali News | Kairali News Live.