​കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധം: സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയതിനെതിരെ പിണറായി വിജയൻ

Wait 5 sec.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരമിരുന്ന പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്കിനെയും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയ നടപടിയെ ശക്തമായി അപലപിച്ച് പിണറായി വിജയൻ. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഗുരുതര വീഴ്ചകൾക്കും അഴിമതിക്കും മറുപടി പറയേണ്ട ബാധ്യത കേന്ദ്ര സർക്കാരിനുണ്ട് എന്ന് അ​ദ്ദേഹം പറഞ്ഞു. അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന സോനം വാങ്ചുക്കിനെയും വിദ്യാർത്ഥികളെയും മറ്റ് സാമൂഹിക പ്രവർത്തകരെയും കേന്ദ്ര സർക്കാർ നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചോദ്യപേപ്പർ മാഫിയകൾക്ക് നിർബാധം അഴിഞ്ഞാടാൻ അവസരമൊരുക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി, നീതി ചോദിക്കുന്നവരെയും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെയും പോലീസിനെ ഉപയോഗിച്ച് നേരിടാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയാണ് കേന്ദ്രസർക്കാരും ദില്ലി പൊലീസും ചോദ്യം ചെയ്യുന്നത്. തികച്ചും ജനാധിപത്യ രീതിയിൽ നടന്ന ഒരു സമരത്തെ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായി, യാതൊരുവിധ ചർച്ചയ്ക്കും തയ്യാറാവാതെ ഈ രീതിയിൽ നേരിട്ട സർക്കാർ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന സോനം വാങ്ചുക്കിനെയും വിദ്യാർത്ഥികളെയും മറ്റ് സാമൂഹിക പ്രവർത്തകരെയും നിരുപാധികം വിട്ടയക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഈ ഭരണകൂട ഭീകരതയ്‌ക്കെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും ശക്തമായ ശബ്ദം ഉയരേണ്ടതുണ്ട്, പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.The post ​കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധം: സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയതിനെതിരെ പിണറായി വിജയൻ appeared first on Kairali News | Kairali News Live.