‘മുഖ്യമന്ത്രി താല്പര്യമുള്ളവരെയല്ലേ കാണൂ, നിയാസിനോ അലോഷ്യസിനോ കിട്ടാത്ത ആനുകൂല്യം ശശികലയ്ക്ക് ലഭിക്കും’; പി രാജീവ്

Wait 5 sec.

വഖഫ് വിഷയത്തിൽ യുഡിഎഫ് സ്വീകരിച്ച നിലപാടുകൾ മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും, പ്രായോഗിക തലത്തിൽ യുഡിഎഫ് ഒരു ബിജെപി സർക്കാരായി മാറിയിരിക്കുകയാണെന്നും പി രാജീവ്. വഖഫ് വിഷയത്തിൽ ഹൈക്കോടതി സ്വീകരിച്ച നിലപാടിനെതിരെ കേരളം സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ, അമുസ്‌ലിം വിഭാഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തരുത് എന്നതായിരുന്നു സംസ്ഥാനത്തിന്റെ നിലപാടെന്ന് പി. രാജീവ് വ്യക്തമാക്കി. ഇത് മൗലികാവകാശങ്ങൾക്ക് എതിരാണെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സെക്ഷൻ 14-നെ പൂർണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്.ബിജെപി സർക്കാർ പോലും കാണിക്കാത്ത താൽപ്പര്യമാണ് ഈ വിഷയത്തിൽ യുഡിഎഫ് കാണിക്കുന്നതെന്നും, മുസ്‌ലിം ലീഗ് മുസ്‌ലിം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ല എന്ന് ഇതിലൂടെ വ്യക്തമായതായും അദ്ദേഹം ആരോപിച്ചു.ALSO READ: സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണം നിർത്തലാക്കുമെന്ന് ആരോഗ്യമന്ത്രി; ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണ പദ്ധതി തകർക്കാൻ നീക്കംബിജെപിയുമായി ഡീൽ ഉള്ളത് ആർക്കാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതിയുടെ നടത്തിപ്പുകാരായി യുഡിഎഫ് മാറിയെന്നും, ഈ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് പറയാൻ അവർ തയ്യാറായില്ലെന്നും രാജീവ് പറഞ്ഞു.മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായി ബന്ധപ്പെട്ട് വിമാനം ചാർട്ട് ചെയ്തത് ആരാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ മുഖ്യമന്ത്രി ഇരുട്ടിൽ നിൽക്കാൻ പാടില്ല എന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രി തനിക്ക് താൽപ്പര്യമുള്ളവരെ മാത്രമേ കാണുവെന്നും പറഞ്ഞു. നിയാസിനോ അലോഷ്യസിനോ ലഭിക്കാത്ത ആനുകൂല്യങ്ങൾ ശശികലയ്ക്ക് ലഭിക്കുന്നുണ്ടെന്നും, പ്രതിപക്ഷ നേതാവിന്റെ ഹാങ്ങ് ഓവർ മുഖ്യമന്ത്രിക്ക് ഇതുവരെ മാറിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.The post ‘മുഖ്യമന്ത്രി താല്പര്യമുള്ളവരെയല്ലേ കാണൂ, നിയാസിനോ അലോഷ്യസിനോ കിട്ടാത്ത ആനുകൂല്യം ശശികലയ്ക്ക് ലഭിക്കും’; പി രാജീവ് appeared first on Kairali News | Kairali News Live.