സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. എന്നാൽ എത്ര സമയം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടില്ല.എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.also read:‘ഏത് കാര്യത്തിലും നുണ പറയുന്ന മുഖ്യമന്ത്രിയുടെ ശീലം കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു’; വിമർശിച്ച് സിപിഐഎം5.96 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. ഇത് മതിയാകാതെ വരികയും പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താൽ ഇന്ന് (18.07.2026) സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം.അതേസമയം, യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹപരമായ നടപടികൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ പത്തുവർഷക്കാലം കേരളത്തിൽ പവർ കട്ട് ഉണ്ടായിരുന്നില്ലെന്നും യുഡിഎഫ് സർക്കാരിന്റെ കടന്നുവരവോടെ കേരളം കൂരിരുട്ടിലാകുകയാണെന്നുമാണ് ഉയരുന്ന വിമർശനം.The post ഇന്നും ഇരുട്ടിൽ തന്നെ; എത്ര സമയം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വ്യക്തമാക്കാതെ കെഎസ്ഇബി appeared first on Kairali News | Kairali News Live.