അമിത ജോലിഭാരം; കോഴിക്കോട് കെഎസ്ആർടിസി കണ്ടക്ടർക്ക് ദേഹാസ്വസ്ഥ്യം

Wait 5 sec.

അമിത ജോലിഭാരത്തെ തുടർന്ന് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് ദേഹാസ്വസ്ഥ്യം. കെഎസ്ആർടിസി കോഴിക്കോട് – ബെം​ഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസ്സിലെ കണ്ടക്ടർ കം ഡ്രൈവറായ തേഞ്ഞിപ്പാലം സ്വദേശി വിനീതാണ് ജോലിക്കിയുടെ തലകറങ്ങി വീണത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുയാത്രക്കിടെ ആണ് വിനീതിന് ദേഹാസ്വസ്ഥ്യം ഉണ്ടായത്. തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് – പാലക്കാട് പ്രിയദർശനി ബസിൽ ഡ്രൈവറായി ജോലി നോക്കിയ വിനീതിനെയാണ് വിശ്രമം നൽകാതെ ശനിയാഴ്ച ബെം​ഗളൂരു ബസ്സിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. വിശ്രമമില്ലാത്തതിനെ തുടർന്നുള്ള ശാരീരിക അവശത മൂലം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്.ALSO READ: പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യംകഴിഞ്ഞ 5 വർഷമായി എം പാനൽ ആയി ജോലി ചെയ്തുവരുന്ന ആളാണ് വിനീത്. മൂന്ന് ഡ്യൂട്ടി എടുത്താൽ രണ്ട് ദിവസം അവധി നൽകണമെന്നാണ് ചട്ടം. ബസ് കണ്ടക്ടർ തലകറങ്ങി വീണതോടെ യാത്രക്കാരും പരിഭ്രാന്തിയിലായി. അതേസമയം വിനീതിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.The post അമിത ജോലിഭാരം; കോഴിക്കോട് കെഎസ്ആർടിസി കണ്ടക്ടർക്ക് ദേഹാസ്വസ്ഥ്യം appeared first on Kairali News | Kairali News Live.