അശ്വമേധത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. അശ്വമേധത്തിന്റെ 25-ാം വാർഷിക ആഘോഷത്തിൽ അതിഥിയായി എത്തിയപ്പോഴാണ് താരം തന്റെ പഴയകാല ഓർമ്മകൾ അയവിറക്കിയത്. വർഷങ്ങൾക്ക് മുൻപ് സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ പ്രശസ്ത ക്വിസ് പരിപാടിയായ ‘അശ്വമേധത്തിൽ’ പങ്കെടുത്ത അനുഭവം ആണ് താരം പങ്കുവെച്ചത്.സുൽത്താൻ ബത്തേരിയിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ഒരു ഓപ്പൺ പ്രോഗ്രാമിലൂടെയാണ് ബേസിൽ അന്ന് അശ്വമേധത്തിന്റെ ഭാഗമായത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ജി.എസ്. പ്രദീപിന്റെ ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയാണ് താൻ വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ബേസിൽ ഓർക്കുന്നു. “അന്ന് പ്രദീപ് സാർ എന്നെ നിഷ്പ്രയാസം തോൽപ്പിച്ചു, പക്ഷേ ആ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചത് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്,” ബേസിൽ പറഞ്ഞു. അന്ന് ലഭിച്ച ‘ചാടുന്ന കുതിരയുടെ’ മെമെന്റോ ഇന്നും തന്റെ വീട്ടിൽ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് അഭിമാനത്തോടെ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ആ ചെറിയ പ്രായത്തിൽ തനിക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നൽകിയ ഒന്നായിരുന്നു ആ പുരസ്കാരമെന്ന് അദ്ദേഹം ഓർത്തെടുത്തു.ALSO READ: ‘കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെഎസ്യുവിന്റെ പോരാട്ടവീര്യം’; വി ഡി സതീശനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽജി.എസ്. പ്രദീപിന്റെ അസാമാന്യമായ കഴിവിനെ ബേസിൽ പ്രശംസിച്ചു. അശ്വമേധം എന്ന പരിപാടി മറ്റൊരു രീതിയിൽ അവതരിപ്പിക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ജി.എസ്. പ്രദീപല്ലാതെ മറ്റാർക്കും അത് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെലുങ്കിലും സിംഹള ഭാഷ പഠിച്ച് ശ്രീലങ്കയിലുമൊക്കെ പോയി ഈ പരിപാടി അവതരിപ്പിക്കാൻ കാണിച്ച പ്രദീപിന്റെ കഠിനാധ്വാനത്തെയും ജീനിയസിനെയും ബേസിൽ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.25 വർഷങ്ങൾക്ക് ശേഷം വീണ്ടും അതേ വേദിയിൽ, പ്രദീപ് സാറിന്റെ മുൻപിൽ അതിഥിയായി നിൽക്കുന്നത് തന്റെ ജീവിതത്തിലെ ഒരു ‘ഫുൾ സർക്കിൾ’ പൂർത്തിയായത് പോലെയാണ് തോന്നുന്നതെന്ന് ബേസിൽ പറഞ്ഞു. ഇത് തനിക്ക് വലിയ അഭിമാനം നൽകുന്ന നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ട് തോറ്റെങ്കിലും ഇത്തവണ താൻ പൂർണ്ണ തയ്യാറെടുപ്പോടെയാണ് വന്നിരിക്കുന്നതെന്ന് തമാശരൂപേണ പറഞ്ഞുകൊണ്ടാണ് ബേസിൽ വാക്കുകൾ അവസാനിപ്പിച്ചത്.The post ‘അന്ന് തോൽപ്പിച്ചു, ഇന്നും ആ ചാടുന്ന കുതിരയുടെ മെമെന്റോ കയ്യിലുണ്ട്’; അശ്വമേധത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് ബേസിൽ ജോസഫ് appeared first on Kairali News | Kairali News Live.