കൊല്ലത്ത് ലിഫ്റ്റ് പൊട്ടി വീണു. അഞ്ചലിൽ മിഷൻ ഹോസ്പിറ്റലിലെ ലിഫ്റ്റ് ആണ് പൊട്ടി വീണത്. ലിഫ്റ്റിൽ ഉണ്ടായിരുന്ന 5 പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തായ വിമുക്ത ഭടൻ വസന്തനെ കണ്ടിട്ട് മടങ്ങുമ്പോൾ വൈകീട്ട് 7.30 ന് 3-ാം നിലയിൽ നിന്ന് താഴേക്ക് വരുമ്പോൾ 2-ാംനിലയിൽ വച്ച് റോപ്പ് പൊട്ടി ലീഫ്റ്റ് താഴേക്ക് വീഴുകയായിരുന്നു.ALSO READ: ‘കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെഎസ്യുവിന്റെ പോരാട്ടവീര്യം’; വി ഡി സതീശനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽതടിക്കാട് ഇടയം സ്വദേശികളായ ഷാജി, രമേഷ്, മുരളി, പ്രസാദ്, സജീ എന്നിവരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത്. അലാറം മുഴക്കി യെങ്കിലും ആരും ശ്രദ്ധിച്ചില്ല. താഴെ വീണ ശേഷം അഞ്ചൽ പി.എസിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ അപകട വിവരം അറിയിച്ചു. PRO പോസ്പിറ്റലിൽ അറിയിച്ചു. തുടർന്ന് ആശുപത്രി ലിഫ്റ്റ് ടെക്നീഷ്യൻ എത്തി 5 പേരെയും മുകളിലൂടെ പുറത്തിറക്കി.മുക്കാൽ മണിക്കൂർ 5 പേരും പൊട്ടി വീണ ലിഫ്റ്റിൽ കുടുങ്ങി കിടക്കുകയായിരുന്നു.ENGLISH SUMMARY : Five people had a narrow escape after a lift fell at Mission Hospital in Anchal, Kollam, following an apparent rope failure.The post കൊല്ലത്ത് ഹോസ്പിറ്റലിലെ ലിഫ്റ്റ് പൊട്ടി വീണു appeared first on Kairali News | Kairali News Live.