പുതിയ സ്മാർട്ഫോൺ ശ്രേണി അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. പുതിയ പിക്സൽ 11 സീരീസിന്റെ ഭാഗമായി നാലു പുതിയ മോഡലുകൾ ആണ് ഓഗസ്റ്റ് 12നു ഗൂഗിൾ അവതരിപ്പിക്കുക.പിക്സൽ 11, 11 പ്രോ, 11 പ്രോ എക്സ്എൽ, 11 പ്രോ ഫോൾഡ് എന്നെ മോഡലുകൾ 256 ജിബി സ്റ്റോറേജ് സ്പേസും ടെൻസർ 6ജി ചിപ്സെറ്റും ഉൾക്കൊള്ളുന്നതായിരിക്കും എന്നാണ് സൂചനAlso Read: ഫിഫ ലോകകപ്പ് 2026: ഫൈനൽ നേരിട്ട് കാണാനുള്ള അവസരം നിരസിച്ച് അർജന്റീനയുടെ പ്രസിഡന്റ്; കാരണം ഇതാണ്സ്മാർട്ടഫോണിന്റെ അവതരണത്തിന് മുൻപായി ഗൂഗിൾ ഇറക്കിയ ടീസറിലാണ് പുതിയ ഫോണിനെ പറ്റിയുള്ള സൂചനകൾ ലഭിച്ചത്. ടീസറിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം പിക്സൽ ഗ്ലോ എന്ന ഫീച്ചറാണ്. ക്യാമെറയ്ക്ക് സമീപമായി സ്ഥിതിചെയ്യുന്ന പുതിയ ഫീച്ചർ ഡിസ്പ്ലേ ആണോ അതോ ഫ്ലാഷ് ആണോ എന്നത് വ്യക്തമല്ല. ക്യാമറയിൽ വലിയ പരിഷ്കാരങ്ങൾക്കൊപ്പം തന്നെ 4കെ വീഡിയോ റെക്കോർഡിംഗ് സിനിമാറ്റിക് ബ്ലർ സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിരിക്കും എന്ന് ആണ് സൂചന. മോഡലുകൾ ഓഗസ്റ്റ് 12 മുതൽ പ്രീ ഓർഡർ സൗകര്യം ഉണ്ടാകും.Google is set to launch its new smartphone series next monthThe post പുതിയ സ്മാർട്ഫോൺ ശ്രേണി അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ appeared first on Kairali News | Kairali News Live.