ബാലൻ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണമെന്ന് അറിയേണ്ടേ ?

Wait 5 sec.

ചിദംബരത്തിന്റെ സംവിധാനത്തിൽ എത്തിയ മൂന്നാമത്തെ സിനിമയാണ് ‘ബാലൻ: ദ ബോയ്’. പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ ഏറ്റുവാങ്ങി നിറഞ്ഞ തിയേറ്ററുകളിൽ സിനിമയുടെ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സീ5 ആണ്. ജൂലൈ 31 ന് ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കിയ സിനിമയാണ് ബാലൻ. ജൂണ്‍ 19ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രം ബാലൻ 21.81 കോടി നേടിയപ്പോള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 12.74 കോടിയാണ് ചിത്രം നേടിയത് എന്നാണ് കണക്ക്.കഥയിലെ പുതുമ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മറ്റ് സിനിമകളില്‍ നിന്ന് ബാലന്‍ വ്യത്യസ്തമാണ്. പ്രധാനവേഷങ്ങളിലെത്തിയ പുതുമുഖങ്ങളുടെ പ്രകടനം അത്ഭതപ്പെടുത്തിയത് തന്നെയാണ്.ALSO READ: ‘അന്ന് തോൽപ്പിച്ചു, ഇന്നും ആ ചാടുന്ന കുതിരയുടെ മെമെന്റോ കയ്യിലുണ്ട്’; അശ്വമേധത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് ബേസിൽ ജോസഫ്അമ്മയായി വേഷമിട്ട ഫര്‍സാന പാലത്തിങ്കല്‍, ബാലന്റെ ചെറുപ്പം അവതരിപ്പിച്ച ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍ എന്നീ പുതുമുഖങ്ങള്‍ പ്രകടനം കൊണ്ട് കൈയടി നേടി. ടൊവിനോ തോമസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരും ചിത്രത്തിൽ തകർത്താടി.The post ബാലൻ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണമെന്ന് അറിയേണ്ടേ ? appeared first on Kairali News | Kairali News Live.