ഫിഫ ലോകകപ്പ് 2026: ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ കിരീടം ഉയർത്തുമെന്ന് മുൻ ഫ്രഞ്ച് താരം

Wait 5 sec.

ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ കിരീടം സ്വന്തമാക്കുമെന്ന് മുൻ ചെൽസിതാരവും 1998 ഇത് കിരീടം ഉയർത്തിയ ഫ്രഞ്ച് ടീമിലെ അംഗവുമായ ഫ്രാങ്ക് ലെബോഫ്.ഫൈനൽ സ്പെയിൻ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ജയിക്കുമെന്നാണ് മുൻ താരത്തിന്റെ പ്രതികരണം.ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധവുമായാണ് സ്പെയിൻ ഫൈനലിൽ ഇറങ്ങുന്നത്. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ നിന്നും പതിമൂന്ന് ഗോളുകൾ അടിച്ച 2010 ജേതാക്കൾ ആകെ വഴങ്ങിയത് ഒരേ ഒരു ഗോൾ ആണ്. ടൂർണമെന്റിലെ ആദ്യ കളിയിൽ കേപ്പ് വെർദെയ്‌ക്കെതിരെ ഗോൾ രഹിത സമനില വഴങ്ങി എങ്കിലും പിന്നീടുള്ള മൽസാരങ്ങളിൽ ടീമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.Also Read:വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചുഅതേസമയം ടൂർണമെന്റിൽ എല്ലാ കളികളും ജയിച്ചാണ് വരുന്നതെങ്കിലും അർജന്റീന പല മത്സരങ്ങളിലും വിയർത്താണ് വിജയിച്ചത്. ഇതിഹാസതാരം മെസ്സിയുടെ പ്രകടനമാണ് ടീമിന് മിക്ക മത്സരങ്ങളിലും നിർണ്ണായകമായത്.FIFA World Cup 2026: Former French player predicts Spain will defeat Argentina in the finalThe post ഫിഫ ലോകകപ്പ് 2026: ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ കിരീടം ഉയർത്തുമെന്ന് മുൻ ഫ്രഞ്ച് താരം appeared first on Kairali News | Kairali News Live.