മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ചെന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി എം. ലിജു. കെഎസ്‌യുവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് അദ്ദേഹം ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.തങ്ങൾ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം വളർന്നത് കെഎസ്‌യു എന്ന സംഘടനയിലൂടെയാണ്. കൊച്ചിയിലെ ചടങ്ങിൽ വെച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ മുഖ്യമന്ത്രി കാണാതെ പോയത് മനഃപൂർവ്വമല്ലെന്നും, അദ്ദേഹത്തിന്റെ ഔദ്യോഗിക തിരക്കുകൾ കാരണമാണെന്നും മന്ത്രി വിശദീകരിച്ചു.അതേസമയം, ആലപ്പുഴയിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെയുണ്ടായ മർദ്ദനത്തെ മന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു. പ്രവർത്തകരെ മർദ്ദിച്ച നടപടി യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സർക്കാരിന് മുന്നിൽ വന്നാൽ ഉടൻ തന്നെ കൃത്യമായ നടപടിയുണ്ടാകും. അക്രമം കാട്ടിയവർ ആരായാലും നിയമത്തിന്റെ കരങ്ങളിൽ നിന്ന് അവർ രക്ഷപ്പെടില്ലെന്നും എം. ലിജു കൂട്ടിച്ചേർത്തു.The post മുഖ്യമന്ത്രി കെഎസ്‌യുവിനെ അപമാനിച്ചിട്ടില്ല; കാണാതിരുന്നത് ഔദ്യോഗിക തിരക്കുകൾ കാരണം: മന്ത്രി എം. ലിജു appeared first on ഇവാർത്ത | Evartha.