കോഴിക്കോട്| കോഴിക്കോട് കൂടത്തായി റോയ് വധക്കേസില്‍ വിചാരണ അവസാന ഘട്ടത്തിലേയ്ക്ക്. കേസില്‍ 130ലേറെ സാക്ഷികളെ ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഹരിദാസനെ ഇന്ന് വിസ്തരിക്കുന്നതോടെ വിചാരണ ഏകദേശം പൂര്‍ത്തിയാകും.ജോളി പ്രതിയായ കേസുകളില്‍ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്തംബറിലാണ് ജോളി തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസ്.2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് കേസ് അന്വേഷണത്തിലേക്ക് നീങ്ങിയത്.Content Highlights:The trial in the infamous Koodathayi Roy Thomas murder case has reached its final phase in Kozhikode. Over 130 witnesses have been examined so far with the investigating officer testifying today. This is the first of the six cyanide poisoning cases against the prime accused Jolly Joseph to reach a verdict.