മുഖ്യമന്ത്രി-കെഎസ്യു പോര് രൂക്ഷമാകുന്നതിനിടെ അലോഷ്യസ് സേവ്യറിനെ തള്ളി കെഎസ്യുവിലെ വി ഡി സതീശൻ വിഭാഗം. ചിലയാളുകൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും ബോധപൂർവ്വം കരിവാരി തേക്കുന്നെന്നാണ് നേതാക്കളുടെ വാദം. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് പട്ടിക നൽകിയതെന്നും ആ പട്ടികയേ പാർട്ടിക്ക് പരിഗണിക്കാൻ കഴിയുകയുള്ളൂവെന്നും ന്യായീകരണം.2019 മുതൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ് ശരത്തെന്നും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനെന്നും വാദം.അതേസമയം, അലോഷ്യസ് സേവ്യറിനെതിരെ ആഞ്ഞടിച്ച് കെഎസ്യു ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി. സംസ്ഥാന അധ്യക്ഷന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പറയേണ്ടത് പാർട്ടി ഫോറങ്ങളിലാണെന്ന് മുബാസ് ഓടക്കാലി പറഞ്ഞു. കെപിസിസിക്കോ മുഖ്യമന്ത്രിക്കോ ഔദ്യോഗികമായി ഒരു പരാതി നൽകിയിട്ടില്ലെന്നും മീഡിയയ്ക്കാണ് പ്രതികരണം നൽകിയതെന്നും മുബാസ് പറഞ്ഞു. ആക്ഷേപങ്ങൾ ചൊരിഞ്ഞതിനുശേഷം ആണോ കൂടിക്കാഴ്ചയ്ക്ക് സമയം തേടേണ്ടതെന്നും വിമർശനം. പ്രശ്നപരിഹാരമല്ല ലക്ഷ്യം അലോഷ്യസ് സേവ്യറിന്റെ ലക്ഷ്യമെന്നും സർക്കാരിനെയും മുഖ്യമന്ത്രിയും കരിവാരി തേക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.Also Read: സ്പെയ്സ് മെഡിസിൻ ഗവേഷണത്തിന് ഇനി ഇന്ത്യയിലും അവസരം; ബയോഅസ്ട്രോനോടിക്സ് കോഴ്സിനായി കൈകോർത്ത് ഐഎസ്ആർഒയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടുംഗൗരവ സ്വഭാവമുള്ള വിഷയം ഇന്നലെ ഇത്രയും മാധ്യമങ്ങൾ നോക്കിനിൽക്കവേയാണോ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കെഎസ്യു സംസ്ഥാന അധ്യക്ഷൻ പോകേണ്ടതെന്നും മുബാസ്. മോഹഭംഗങ്ങളിൽ നിന്ന് ഉടലെടുക്കുന്ന വൈരാഗ്യമെന്നും പിന്നിൽ കൃത്യമായ അജണ്ടയാണെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിസഭയുടെ ശോഭ കെടുത്താനുള്ള ശ്രമമാണെന്നും ആരെയും സംഘി ചാപ്പ കുത്തി മാറ്റി നിർത്തുന്നതല്ല കെഎസ്യുവിന്റെ രാഷ്ട്രീയമെന്നും മുബാസിന്റെ വാദം.The post ‘സർക്കാരിനേയും മുഖ്യമന്ത്രിയേയും കരിവാരി തേക്കാൻ നീക്കം’; അലോഷ്യസ് സേവ്യറിനെ തള്ളി കെഎസ്യുവിലെ വി ഡി സതീശൻ വിഭാഗം appeared first on Kairali News | Kairali News Live.