കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ചു

Wait 5 sec.

കുവൈത്ത്|ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് മിക്ക വിമാനങ്ങളുടെയും ഷെഡ്യൂൾ പുനഃക്രമീകരിച്ചതായി കുവൈറ്റ് എയർവേയ്‌സ് വ്യക്തമാക്കി.കുവൈറ്റ് വ്യോമാതിർത്തി അടച്ചതിനാലാണ് പുനഃക്രമീകരണം നടത്തിയതെന്ന് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു. എക്‌സിൽ പോസ്റ്റ് ചെയ്ത  പ്രസ്താവനയിൽ, എല്ലാ യാത്രക്കാരും അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസിനെക്കുറിച്ച് അപ്‌ഡേറ്റ് ആയിരിക്കണമെന്നും  യാത്രക്കാരുടെ ബുക്കിംഗിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് അയക്കുന്ന അറിയിപ്പുകളും മെസ്സേജുകളും കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.Content Highlights:Kuwait International Airport temporarily suspended operations following Iranian missile and drone attacks. Kuwait Airways subsequently rescheduled most of its flights due to the airspace closure. Authorities advised passengers to monitor flight statuses and check for updates via registered phone numbers.