റിയാദ് |സഊദിയും -ജപ്പാനും തമ്മിലുള്ള വ്യോമബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ദേശീയ വിമാനക്കമ്പനിയായ സഊദിയ റിയാദിനും ടോക്കിയോയ്ക്കും ഇടയിൽ ആദ്യത്തെ നേരിട്ടുള്ള നോൺസ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിക്കുന്നു. 2026 നവംബർ 17 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ആരംഭിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുന്നതിനും സഊദി അറേബ്യയും ജപ്പാനും തമ്മിലുള്ള വാണിജ്- ടൂറിസം ബന്ധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എയർ കണക്റ്റിവിറ്റി പ്രോഗ്രാമുമായും സഊദി ടൂറിസം അതോറിറ്റിയുമായും സഹകരിച്ചാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്.ആഗോള ടൂറിസം കേന്ദ്രമായും ലോജിസ്റ്റിക്സ് ഹബ്ബായും രാജ്യത്തിന്റെ സ്ഥാനം വർദ്ധിപ്പിച്ചുകൊണ്ട് ദേശീയ വ്യോമയാന തന്ത്രം, ദേശീയ ടൂറിസം തന്ത്രം, സഊദി വിഷൻ 2030 എന്നിവയുടെ ലക്ഷ്യങ്ങളെ പുതിയ റൂട്ട് പിന്തുണയ്ക്കുന്നുവെന്ന് സഊദിയ വൃത്തങ്ങൾ പറഞ്ഞു.സഊദി ലക്ഷ്യസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജപ്പാനിൽ നിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി യാത്രാ പാക്കേജുകൾ വികസിപ്പിക്കുന്നതിനും സഊദി ടൂറിസം അതോറിറ്റി ജാപ്പനീസ് ട്രാവൽ ഏജൻസികളുമായും ടൂറിസം പങ്കാളികളുമായും പ്രവർത്തിച്ച് വരുന്നുണ്ട്. 2027 ലെ എ.എഫ്.സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. ഏഷ്യൻ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ജാപ്പനീസ് ആരാധകർക്കും സന്ദർശകർക്കും യാത്ര സുഗമമാക്കുവാനും സാധിക്കുംനിലവിൽ നാല് ഭൂഖണ്ഡങ്ങളിലായി 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 153 വിമാനങ്ങളുടെ സർവീസ് നടത്തുന്ന എയർലൈൻ, അന്താരാഷ്ട്ര വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി കൂടുതൽ ആഗോള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ആഗോള വ്യോമയാന, ടൂറിസം കേന്ദ്രമായി മാറുന്നതിന്റെ ഭാഗമായി പുതുതായി 112 വിമാനങ്ങൾ കൂടി സ്വന്തമാക്കാനാണ് സഊദിയ പദ്ധതിയിടുന്നത്.Content Highlights:Saudia will launch its first direct non-stop flights between Riyadh and Tokyo on November 17, 2026, operating three times a week. The new route supports Saudi Vision 2030 by boosting trade, tourism, and global air connectivity between the nations. This expansion will also ease travel for Japanese fans attending the 2027 AFC Asian Cup.