ഇനി ചോറ് ബാക്കിയായാൽ കളയല്ലേ; നല്ലൊരു കിടിലൻ പിസയുണ്ടാക്കാം

Wait 5 sec.

ചോറ് ബാക്കിയായാൽ എന്ത് ചെയ്യുമെന്നത് പലപ്പോഴും പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ, ഇനി അക്കാര്യത്തിൽ ആശങ്ക വേണ്ട. കുട്ടികൾക്ക് ഇഷ്ടമാകുന്ന തരത്തിൽ ഒരു കിടിലൻ പിസ തന്നെ ഉണ്ടാക്കാം ചോറു കൊണ്ട്. ദോശചട്ടി മാത്രം മതി ഈ കിടിലൻ പിസ തയ്യാറാക്കാൻ.ആവശ്യമായ ചേരുവകൾചോറ്- ഒരു ബൗൾമുട്ട- രണ്ടെണ്ണംഓയ്ൽ- ആവശ്യത്തിന്ചീസ്- ആവശ്യത്തിന്വെള്ളം- കാൽ കപ്പ്എല്ലില്ലാത്ത ചിക്കൻ- ഒരു കപ്പ്തക്കാളി സോസ്- അരക്കപ്പ്സവാള- അരകപ്പ്കുരുമുളകുപൊടി- ആവശ്യത്തിന്ഉപ്പ്- ആവശ്യത്തിന്also read; മസാല ബോണ്ട ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ആർക്കും ഇഷ്ടമാകുംതയ്യാറാക്കുന്ന വിധംപിസ്സയുടെ ക്രസ്റ്റ്, അല്ലെങ്കിൽ ബേയ്‌സ്‌ തയ്യാറാക്കി എടുക്കാം. ഇതിനായി ചോറ് ഒരു മിക്സിയുടെ ജാറിൽ ഇടുക. ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു നുള്ള് ഉപ്പ് ചേർക്കുക. ചീസ് മൂന്ന് ടീസ്‌പൂൺ ചേർക്കണം. കുറച്ച് വെള്ളവും ചേർത്ത് നന്നായി കട്ടിയിൽ അരച്ചെടുക്കുക.ഈ തയ്യാറാക്കിയ മിശ്രിതം ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. ശേഷം വാഴയില എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെണ്ണ പുരട്ടിയതിന് ശേഷം, തയ്യാറാക്കിയ മിശ്രിതം ഇതിൽ വട്ടത്തിൽ പരത്തുക. അധികം കട്ടിയില്ലാതെ വേണം പുരട്ടിയെടുക്കാൻ. അതിനുശേഷം മുകളിലും കുറച്ച് ഓയിൽ തടവി, ഒരു വാഴയില കൊണ്ട് മൂടുക. അതിനുശേഷം ദേശചട്ടിയിൽ ഇട്ട് ചുട്ടെടുക്കുക.ഒരു പാനിൽ കുറച്ച് ഓയിൽ ചേർക്കുക. ഒരു ടീസ്‌പൂൺ ഓയിൽ ചേർത്താൽ മതിയാകും ഇതിലേയ്ക്ക് ചെറുതായി നുറുക്കിവെച്ച ചിക്കൻ ചേർക്കണം. അതുപോലെ, ചെറുതായി അരിഞ്ഞെടുത്ത സവാളയും ചേർക്കുക. കുറച്ച് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. കുക്കറിൽ വേവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഓയിലിൽ കിടന്ന് ഫ്രൈ രൂപത്തിൽ ലഭിക്കണം. അതിനുശേഷം ഇതിലേയ്ക്ക് തക്കാളി സോസും ചേർത്ത് നന്നായി ചൂടാക്കണം.The post ഇനി ചോറ് ബാക്കിയായാൽ കളയല്ലേ; നല്ലൊരു കിടിലൻ പിസയുണ്ടാക്കാം appeared first on Kairali News | Kairali News Live.