മുഖ്യമന്ത്രി വി ഡി സതീശൻ്റെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി ഉമ്മൻചാണ്ടി അനുസ്മരണം. പുതുപ്പള്ളിയിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തത് കെ സി വേണുഗോപാൽ ആണ്. മുഖ്യമന്ത്രിക്ക് ജില്ലയിൽ പരിപാടികൾ ഉണ്ടായിരിക്കയാണ് അനുസ്മരണ പരിപാടിയിൽ നിന്നും ഒഴിവാക്കിയത്. സതീശൻ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ അനുസ്മരണ പരിപാടിയിൽ നിന്നുമാണ് അദ്ദേഹത്തെ പൂർണമായും ഒഴിവാക്കിയത്.മുഖ്യമന്ത്രി വി ഡി സതീശൻ കോട്ടയം ജില്ലയിൽ ഒന്നിലേറെ പരിപാടികൾ ഉണ്ടായിട്ടും, ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ക്ഷണമുണ്ടായില്ല. മുഖ്യമന്ത്രിയുടെ അസാന്നിധ്യവും കെ സി വേണുഗോപാലിന്റെ സാന്നിധ്യവും രാഷ്ട്രീയ ചർച്ചക്കാണ് വഴി തുറക്കുന്നത്.ALSO READ: സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണം നിർത്തലാക്കുമെന്ന് ആരോഗ്യമന്ത്രി; ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണ പദ്ധതി തകർക്കാൻ നീക്കംരാവിലെ 10 മണിക്ക് പുതുപ്പള്ളിയിലായിരുന്നു പതിവ് പോലെ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സതീശൻ ഒഴിവായതോ ഒഴിവാക്കിയതോ എന്ന ചോദ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നപ്പോൾ കെ സി വേണുഗോപാലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രാവിലെ നടന്ന വിപുലമായ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാതെ ഉച്ചയ്ക്ക് ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ എത്തി വി ഡി സതീശൻ പുഷ്പാർച്ചന നടത്തിയതും ശ്രദ്ധേയമായി. അതേസമയം മുഖ്യമന്ത്രി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ വിവാദം ആക്കരുതെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതീകരണം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിലും വി. ഡി. സതീശൻ പങ്കെടുത്തില്ല.The post ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാതെ വി ഡി സതീശൻ; കോട്ടയത്ത് ഉണ്ടായിട്ടും ക്ഷണം ലഭിച്ചില്ല appeared first on Kairali News | Kairali News Live.