മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടം ലഭിച്ചില്ല. കെ പി സി സിയുടെ അനുസ്മരണ പരിപാടിയിലാണ് വേദിയിൽ സ്ഥലമില്ലാത്തിനാൽ സ്റ്റേജിനോട് ചേർന്ന് അലോഷ്യസ് സേവ്യറിനായി കസേരയിട്ടത്. അലോഷ്യസ് സേവിയറിനെ പ്രസംഗത്തിനിടയിൽ മുതിർന്ന നേതാവ് വി എം സുധീരൻ അരികിൽ ചേർത്ത് നിർത്തി.വേദിക്ക് താഴെ കസേരയിട്ടിരുന്ന അലോഷ്യസ് സേവ്യനെ അവിടെനിന്നാണ് സുധീരൻ അരികിലേക്ക് വിളിപ്പിച്ചത്. കെ എസ് യു വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് വി എം സുധീരൻ പരോക്ഷ മറുപടിയും നൽകി. ഉമ്മൻചാണ്ടി അനുസ്മരണത്തിലാണ് സുധീരന്റെ മറുപടി.ALSO READ: ടാറ്റ ആർട്സൺ – മലബാർ സിമൻ്റ്സ് സംയുക്ത സംരംഭം എൽഡിഎഫ് സർക്കാരിൻ്റേത്; മുഖ്യമന്ത്രിയുടെ ഒരു കള്ളം കൂടി പൊളിഞ്ഞു, രേഖകള്‍ കൈരളി ന്യൂസിന്ആരുടെ മുന്നിലും ആർജ്ജവത്തോടെ അഭിപ്രായം പറയണം എന്ന് സുധീരൻ അലോഷ്യസ് സേവ്യറിനോട് പറഞ്ഞു. അഭിപ്രായങ്ങൾ പറയുമ്പോൾ താൽക്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും, ഇടയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാം. ധൈര്യമായി മുന്നോട്ടു പോകണമെന്നും വി എം സുധീരൻ പറ‍ഞ്ഞു. കെഎസ്യുവിന്റെ പ്രാധാന്യവും സുധീരൻ ഓർമ്മിപ്പിച്ചു.The post ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ, മുഖ്യമന്ത്രിക്ക് പരോക്ഷ മറുപടി appeared first on Kairali News | Kairali News Live.