കരുവന്നൂർ കേസിൽ സിപിഐഎമ്മിനെ 68-ാം പ്രതിയാക്കിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗം: കെ വി അബ്ദുൾ ഖാദർ

Wait 5 sec.

കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഐഎമ്മിനെ കേന്ദ്ര ഏജൻസിയായ ഇ ഡി 68-ാം പ്രതിയാക്കിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ. വി. അബ്ദുൾ ഖാദർ. ഇത് ജനാധിപത്യവിരുദ്ധമാണ് എന്നും ജനാധിപത്യ വിശ്വാസികൾ ഈ നീക്കത്തെ ചെറുത്ത് തോൽപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.ALSO READ: ടാറ്റ ആർട്സൺ – മലബാർ സിമൻ്റ്സ് സംയുക്ത സംരംഭം എൽഡിഎഫ് സർക്കാരിൻ്റേത്; മുഖ്യമന്ത്രിയുടെ ഒരു കള്ളം കൂടി പൊളിഞ്ഞു, രേഖകള്‍ കൈരളി ന്യൂസിന്ചില വ്യക്തികൾ നടത്തിയ കള്ളപ്പണ ഇടപാടിൽ രാഷ്ട്രീയ പാർട്ടിയെ പ്രതിചേർക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കള്ളപ്പണ കേസിൽ ഇ.ഡി കാണിക്കുന്നത് ഇരട്ട താപ്പാണ്. ബിജെപി നേതാക്കൾ പങ്കാളികളായ കൊടകര കള്ളപ്പണ കേസിൽ ഇ.ഡി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കെ വി അബ്ദുൾ ഖാദർ ചോദിച്ചു.CPIM Thrissur district secretary KV Abdul Khader alleged that the Enforcement Directorate’s decision to name the party as the 68th accused in the Karuvannur money laundering case is politically motivatedThe post കരുവന്നൂർ കേസിൽ സിപിഐഎമ്മിനെ 68-ാം പ്രതിയാക്കിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗം: കെ വി അബ്ദുൾ ഖാദർ appeared first on Kairali News | Kairali News Live.