കോളേജുകൾക്ക് കോൺസ്റ്റിറ്റ്യൂവന്റ് പദവി നൽകാനുള്ള സർക്കാർ നീക്കം; ആർഎസ്എസ് ബിജെപി വർഗീയ അജണ്ടയ്ക്ക് വേണ്ടിയുള്ള ശ്രമമെന്ന് കെ എൻ ബാലഗോപാൽ

Wait 5 sec.

രണ്ടു കോളേജുകൾക്ക് കോൺസ്റ്റിറ്റ്യൂവന്റ് കോളേജ് പദവി നൽകാനുള്ള യുഡിഎഫ് സർക്കാർ നീക്കം ആർഎസ്എസ് ബിജെപി വർഗീയ അജണ്ടയ്ക്ക് നടപ്പിലാക്കാൻ വേണ്ടിയുള്ള ശ്രമമാണെന്ന് കെ എൻ ബാലഗോപാൽ. തീരുമാനം ഉടൻ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.ഇതിനായുള്ള തുടർ നടപടികൾ സർക്കാർ ആരംഭിച്ചെന്നാണ് മനസ്സിലാക്കാൻ സാധിച്ചതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ നിഷ്കളങ്കമായ നടപടിയാണ് കൈക്കൊള്ളുന്നതെന്ന് കാണാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീൽ എന്താണ് എന്നതാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also Read: ‘സർക്കാരിനേയും മുഖ്യമന്ത്രിയേയും കരിവാരി തേക്കാൻ നീക്കം’; അലോഷ്യസ് സേവ്യറിനെ തള്ളി കെഎസ്‌യുവിലെ വി ഡി സതീശൻ വിഭാഗംതിരുവനന്തപുരം സിഇടി,തൃശൂർ മെഡിക്കൽ കോളേജ് എന്നിവയ്ക്കാണ് സർവകലാശാലയുടെ ‘കോൺസ്റ്റിറ്റ്യൂവന്റ് കോളേജ്’ പദവി നൽകാൻ സംസ്ഥാന സർക്കാരി​ന്റെ നീക്കം. നിലവിൽ സർവകലാശാലകൾ അഫീലിയേറ്റഡ് കോളേജുകളുടെ അക്കാദമിക് കാര്യങ്ങൾ മാത്രമാണ് നിയന്ത്രിക്കുന്നത്. എന്നാൽ കോൺസ്റ്റിറ്റ്യുവന്റ് പദവി ലഭിക്കുന്നതോടെ സർവകലാശാലയ്ക്ക് നിയമനങ്ങൾ, പുതിയ കോഴ്സുകൾ, മറ്റ് ദൈനംദിന ഭരണകാര്യങ്ങൾ എന്നിവയിൽ നേരിട്ട് ഇടപെടാൻ അധികാരം ലഭിക്കും. ഇതോടെ അധ്യാപക നിയമനങ്ങളിലടക്കം രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് ഉയർന്നുവരുന്ന ആശങ്ക.The post കോളേജുകൾക്ക് കോൺസ്റ്റിറ്റ്യൂവന്റ് പദവി നൽകാനുള്ള സർക്കാർ നീക്കം; ആർഎസ്എസ് ബിജെപി വർഗീയ അജണ്ടയ്ക്ക് വേണ്ടിയുള്ള ശ്രമമെന്ന് കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.