വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ സംസ്കാരം നാളെ നടക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ഏറ്റുവാങ്ങി. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലോവേനി തോമസ് എന്നവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.കഴിഞ്ഞ ശനിയാഴ്ചയാണ് 32 ഇന്ത്യക്കാരുമായി യാത്ര തിരിച്ച സ്പീഡ് ബോട്ട് വിയറ്റ്നാമിലെ ഫൂക്യോക് ദ്വീപിൽ വെച്ച് അപകടത്തിൽ പെട്ടത്. അപകടത്തിൽ രണ്ട് മലയാളികൾ അടക്കം 15 ഇന്ത്യക്കാരാണ് മരിച്ചത്. 10 തമിഴ്നാട് സ്വദേശികൾക്കും രണ്ട് ആന്ധ്രപ്രദേശ് സ്വദേശികൾക്കും ജീവൻ നഷ്ടമായി. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ബിസിനസുകാർക്കായി മൊബൈൽ ഫോൺ ലാപ്ടോപ് നിർമാണ കമ്പനി ഏർപ്പെടുത്തിയ യാത്രയാണ് അപകടത്തിൽ കലാശിച്ചത്.മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ എന്നിവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. നിലവിൽ മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ നാളെ നടക്കും.ALSO READ: നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് തിരിച്ചടി, ജയിലില്‍ തുടരണം; ഹർജി ഹൈക്കോടതി തള്ളിനാളെ രാവിലെ 10 മണി മുതൽ കൊട്ടാരക്കര മാർത്തോമ വലിയപ്പള്ളിയിലെ ജൂബിലി ചാപ്പലിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. ബന്ധുക്കൾക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാകും. ഉച്ചയ്ക്ക് 3.30-ന് കുടുംബകല്ലറയിൽ സംസ്കാര ചടങ്ങുകൾ നടക്കും. വിയറ്റ്നാമിലെ ദാരുണമായ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി ദമ്പതികൾക്ക് നാളെ ജന്മനാട് കണ്ണീരോടെ അന്ത്യയാത്ര നൽകും.The post വിയറ്റ്നാം ബോട്ടപകടം: മലയാളി ദമ്പതികളുടെ സംസ്കാരം നാളെ appeared first on Kairali News | Kairali News Live.