കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു ഐ എ എസ്. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. മനസ്സര്‍പ്പിക്കാതെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിറക്കിയതിന് മാപ്പപേക്ഷിക്കുന്നുവെന്ന് കെ ബിജു ഐ എ എസ് വ്യക്തമാക്കി. ഹൈക്കോടതിയുടെ അന്തസിനെ താഴ്ത്തി കാണിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.ആദ്യ അനുമതി ഉത്തരവില്‍ ഉപയോഗിച്ച ഭാഷ അനുചിതമാണ്. ഇത്തരം വീഴ്ച ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും കെ ബിജു മാപ്പപേക്ഷയില്‍ പറഞ്ഞു. മനസ്സര്‍പ്പിച്ചാണ് പുതിയ പ്രൊസിക്യൂഷന്‍ അനുമതി. നിയമവും വസ്തുതയും പരിശോധിച്ചാണ് അനുമതി ഉത്തരവിറക്കിയത്.ഹൈക്കോടതിക്കെതിരായ എല്ലാ പരാമര്‍ശങ്ങളും നീക്കിയെന്നും എല്ലാ വീഴ്ചകളും പരിഹരിച്ചാണ് പുതിയ പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവവെന്നും വ്യവസായ വകുപ്പ് സെക്രട്ടറി അറിയിച്ചു.ALSO READ: കേരളരാഷ്ട്രീയത്തിലെ കറുത്ത ഏട്; ജയിലിൽ സത്യപ്രതിജ്ഞചെയ്ത് കാപ്പാ കേസ് പ്രതികോടതിയലക്ഷ്യ നടപടിയില്‍ നാളെ തീരുമാനമെടുക്കാനിരിക്കെയാണ് കെ ബിജു പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ചത്. കെ ബിജു ഐ എ എസ് നേരത്തെ സമർപ്പിച്ച മാപ്പപേക്ഷ അംഗീകരിക്കാതിരുന്ന ഹൈക്കോടതി തെറ്റ് ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കുന്ന പുതിയ മാപ്പപേക്ഷ സമർപ്പിക്കാൻ നിര്‍ദേശിച്ചിരുന്നു. വിഷയത്തിൽ ഐ എ എസ് ഉദ്യോഗസ്ഥനെതിരെ കടുത്ത വിമർശനം കോടതി ഉന്നയിച്ചിരുന്നു.The post കോടതിയലക്ഷ്യക്കേസ്: ഹൈക്കോടതിയില് പുതിയ മാപ്പപേക്ഷ സമര്പ്പിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി appeared first on Kairali News | Kairali News Live.