പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്ര വാദം നാസി ജർമനിയിലെ നടപടികൾ പോലെ: എം എ ബേബി

Wait 5 sec.

പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്രവാദം നാസി ജർമനിയിലെ നടപടികൾ പോലെയെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ദില്ലിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നവ ഫാസിസത്തിലേക്കാണ് രാജ്യം പോകുന്നത്. ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനാണ് ശ്രമം.ഇതിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുകാണെന്നും ഗുജറാത്തിലും, ബംഗാളിലും ബി ജെ പി സർക്കാരുകൾ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു. അയോധ്യ രാമക്ഷേത്ര കൊള്ള സംഘപരിവാറിൻ്റെ കള്ളത്തരം തുറന്ന് കാട്ടുന്നതാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Also read: അഭിമന്യു വധക്കേസ്: പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അപ്പീൽ തള്ളികേരളത്തിലെ യു ഡി എഫ് സർകാർ മൃദു ഹിന്ദുത സമീപനം ആണ് നടപ്പാക്കുന്നത്. എല്ലായിടത്തും സംഘപരിവാറുകാർ നിയമിക്കപ്പെടുന്നു. ബജറ്റിൽ പോലും കേന്ദ്രസർക്കാരിനെ എതിർക്കുന്നതായി കാണുന്നില്ല. ഗവർണർ സംഘപരിവാറുകാരെ നിയമിക്കുമ്പോൾ എതിർക്കുന്നില്ലെന്നും എം എ ബേബി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സി പി ഐ എം കേന്ദ്ര കമ്മിറ്റി യോ​ഗത്തിന് ശേഷമാണ് അദ്ദേഹം ​ദില്ലിയിൽ മാധ്യമങ്ങളെ കണ്ടത്.The post പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്ര വാദം നാസി ജർമനിയിലെ നടപടികൾ പോലെ: എം എ ബേബി appeared first on Kairali News | Kairali News Live.