ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് അർജന്‍റീന. ഇതിഹാസ താരം ലയണൽ മെസിയുടെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ഫൈനലാണ് അർജന്‍റീന ലക്ഷ്യമിടുന്നത്. എന്നാൽ, അർജന്‍റീനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണി. അതിവേഗത്തിൽ മുന്നേറുന്ന ഇംഗ്ളണ്ട് താരങ്ങൾക്ക് കൗണ്ടർ അറ്റാക്ക് ഘട്ടങ്ങളിൽ മെസിയുടെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്നാണ് റൂണി പറയുന്നത്.അത്യാവശ്യ ഘട്ടങ്ങളിൽ പെട്ടെന്ന് പിന്നിലേക്ക് ഇറങ്ങി കളിക്കുന്നത് മെസിക്ക് എളുപ്പമല്ലെന്ന് റൂണി വിലയിരുത്തുന്നു. പ്രത്യാക്രമണ സമയങ്ങളിൽ 39കാരനായ മെസിക്ക് സ്വന്തം പോസ്റ്റിലേക്ക് വേഗമെത്താനാകുന്നില്ല. എന്നാൽ മറുവശത്ത് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റക്കാരൻ ജൂഡ് ബെല്ലിങ്ഹാം അതിവേഗത്തിൽ, സ്വന്തം പോസ്റ്റിലേക്ക് ഓടിയെത്തുകയും, പ്രതിരോധ നിരയെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് അർജന്‍റീന-ഇംഗ്ലണ്ട് പോരാട്ടത്തിൽ നിർണായകമാകുമെന്നാണ് റൂണി പറയുന്നത്.മെസിയെ മധ്യനിരയിലും മുന്നേറ്റത്തിലുമായി തുടരാൻ അനുവദിക്കുന്ന ഗെയിം പ്ലാനാണ് അർജന്‍റീന പിന്തുടരുന്നത്. അതേസമയം വേഗത്തിൽ മുന്നേറുന്ന അതിവേഗ ഓട്ടക്കാരാണ് ഇംഗ്ലണ്ട് താരങ്ങൾ. ഇത് അർജന്‍റീന പ്രതിരോധത്തിന് നിരന്തരം തലവേദന ആയേക്കുമെന്നാണ് വിലയിരുത്തൽ. “അർജന്റീനയ്ക്ക് പ്രതിരോധത്തിൽ മെസി ഒരു ബലഹീനതയാകാം,” റൂണി ബിബിസി സ്പോർട്ടിൽ പറഞ്ഞു. “അദ്ദേഹം പിന്നോട്ട് ഓടുന്നില്ല, പക്ഷേ ജൂഡ് ബെല്ലിംഗ്ഹാമിനെപ്പോലെയുള്ളവർ അതിവേഗം സ്വന്തം പോസ്റ്റിലേക്ക് രക്ഷകനായി ഓടിയെത്താറുണ്ട്.”Also Read- ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന പതിവ് ജേഴ്സി ഇടില്ല; കാരണം ഇതാണ്എന്നാൽ മെസിയെ തള്ളിക്കളയാൻ റൂണി തയ്യാറായില്ല. കളിക്കളത്തിൽ അതിവേഗം തീരുമാനമെടുക്കാനും, പൊസിഷൻ മാറാനും മെസിക്ക് കഴിയുമെന്ന് കഴിഞ്ഞ മത്സരങ്ങളിൽ കണ്ടതാണ്. മുന്നേറ്റത്തിൽ കടുത്ത മാർക്കിങ്ങിന് വിധേയമായപ്പോൾ, അദ്ദേഹം മധ്യനിരയിലേക്ക് ഇറങ്ങുകയും, മുന്നേറ്റക്കാർക്ക് പന്തെത്തിക്കുകയും ചെയ്യുന്ന ജോലി ഏറ്റെടുത്തു. ഇത് കഴിഞ്ഞ മത്സരങ്ങളിൽ ഏറെ നിർണായകമായിരുന്നു.“മെസിയുടെ പ്രത്യേകത വേഗത്തിൽ തീരുമാനമെടുക്കാനുള്ള കഴിവാണ്. കളിയുടെ ഗതി മാറ്റുന്ന തീരുമാനങ്ങൾ വേഗത്തിൽ എടുക്കാൻ മെസിക്ക് കഴിയുന്നുണ്ട്. മെസിയുടെ ഏകാഗ്രതയും തീരുമാനമെടുക്കാനുള്ള കഴിവും പ്രധാനമാണ്,” റൂണി പറഞ്ഞു.വ്യാഴാഴ്ച പുലർച്ചെ അറ്റ്ലാന്റയിൽ ഇംഗ്ലണ്ടിനെതിരെ മെസ്സി തന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര മത്സരമാണ് കളിക്കുന്നത്. 2002 ന് ശേഷമുള്ള രാജ്യങ്ങളുടെ ആദ്യ ലോകകപ്പ് മത്സരം കൂടിയാണിത്.The post മെസി അർജന്റീനയുടെ ‘വീക്ക്നസ്’ ആകും; ഇംഗ്ലണ്ടിന് ഗുണം ചെയ്യുമെന്ന് വെയ്ൻ റൂണി appeared first on Kairali News | Kairali News Live.