ഗ്യാസ് പൈപ്പ്‌ലൈനില്‍ ചോര്‍ച്ച: സംഭവം കുമാരപുരം പൂന്തി റോഡില്‍ റോഡ് നിര്‍മാണത്തിനിടെ

Wait 5 sec.

തിരുവനന്തപുരം|തിരുവനന്തപുരം കുമാരപുരം പൂന്തി റോഡില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച. റോഡ് നിര്‍മാണത്തിനായി റോഡിന്റെ വശങ്ങള്‍ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈനില്‍ പൊട്ടലുണ്ടായത്. സംഭവസ്ഥലത്ത് അഗ്‌നിശമന സേന ഉള്‍പ്പെടെ എത്തിയിട്ടുണ്ട്.ഈ ഭാഗത്തേക്കുള്ള വാല്‍വ് എല്ലാം അടച്ച് അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗ്യാസ് ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.Content Highlights:A gas pipeline leak occurred at Poonthi Road in Kumarapuram, Trivandrum. The pipe was damaged by a JCB during road construction work. Fire force personnel rushed to the spot and the gas leak was successfully brought under control.