മൂവാറ്റുപുഴയിലെ വ്യാജ കള്ള് വില്‍പ്പന; അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് വകുപ്പ്

Wait 5 sec.

കൊച്ചി| മൂവാറ്റുപുഴയിലെ വ്യാജ കള്ള് വില്‍പ്പനയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് വകുപ്പ്. സംഭവം അന്വേഷിക്കാന്‍ എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. വ്യാജ കള്ള് വില്‍പ്പന എക്സൈസ് വിജിലന്‍ ഓഫീസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വ്യാജ കള്ള് വില്‍ക്കാന്‍ എങ്ങനെ ലൈസന്‍സ് കിട്ടിയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ലൈസന്‍സും പെര്‍മിറ്റും ഉണ്ടെന്ന വ്യാജേനെയാണ് കള്ള് ചെത്ത് നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാജ കള്ള് ഉത്പാദനവും വിതരണവും തടയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എക്സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ശുദ്ധിയില്‍ രണ്ടാഴ്ചക്കിടെ 8806 കള്ളുഷാപ്പുകളാണ് പരിശോധിച്ചത്. പിടികൂടിയ മദ്യത്തില്‍ നിന്ന് 1724 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് പാലക്കാടാണ്. ഇവിടെ 1287 ഷാപ്പുകളില്‍ നടത്തിയ പരിശോധനയില്‍ 105 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.Content Highlights:The Kerala Excise Department has ordered a high-level probe into the sale of fake toddy in Muvattupuzha. The Excise Vigilance Officer will investigate how licenses were obtained for illegal sales. Under Operation Shuddhi, around 8806 toddy shops were inspected across the state recently.