കോട്ടയം ജില്ലാ ആശുപത്രിയിൽ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത് കെ കരുണാകരന്റെ ചിത്രത്തിന് താഴെ. പുതുപ്പള്ളി കേന്ദ്രമായുള്ള കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഈ പരിപാടി. കരുണാകരന്റെ ഓർമ്മ നിലനിറുത്താൻ ഈ പദ്ധതി നടപ്പാക്കുന്നതെന്നാണ് സംഘാടകരുടെ നിലപാട്.,മന്ത്രി കെ. മുരളിധരൻ്റെ ഈ പ്രസ്താവന നടപ്പാക്കുകയാണെങ്കിൽ ആദ്യം എടുത്തു മാറ്റേണ്ടത് സ്വന്തം പിതാവിൻ്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് തന്നെ . കോട്ടയം ജില്ലാ ആശുപത്രിയിലാണ് ദിവസവും കെ കരുണാകരന്റെ ചിത്രമുളള ഫ്ലക്സ് ബോർഡിന് താഴെ സൗജന്യ ഭക്ഷണ വിതരണം. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് ഈ പ്രവർത്തനം. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നായിരുന്നു മുരളിയുടെ ഉപദേശം. പക്ഷേ കെ കരുണാകരൻ ട്രസ്റ്റ് അദ്ദേഹത്തിൻറെ ഓർമ്മ നിലനിർത്താൻ തന്നെയാണ് ഈ പ്രവർത്തനം സംഘടിപ്പിക്കുന്നത്.ALSO READ: ഹൃദയപൂർവ്വം പദ്ധതി അനുവദിക്കില്ലെന്ന സർക്കാർ നിലപാട്; സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാടുകൾ ജനങ്ങൾ തിരിച്ചറിയുമെന്ന് സിപിഐഎംനവജീവൻ ട്രസ്റ്റിന്റെ നേതൃത്വത്തിലും ഇവിടെ സൗജന്യ ഭക്ഷണ വിതരണം ദിവസവും നടക്കുന്നുണ്ട്. സന്നദ്ധ സംഘടനകൾ സംഘടിപ്പിക്കുന്ന ഭക്ഷണവിതരണത്തിൻ്റെ സമയവും, മറ്റ് വിവരങ്ങളുമാണ് ഫ്ലെക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്.The post ‘ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത്’: മുരളീധരന്റെ ഉപദേശത്തിനിടെ കരുണാകരന്റെ ചിത്രത്തിന് താഴെയും സൗജന്യ ഭക്ഷണ വിതരണം appeared first on Kairali News | Kairali News Live.