പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം ആകും. അയോധ്യ രാമക്ഷേത്ര കൊള്ള, ചോദ്യപേപ്പർ ചോർച്ച, സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിൽ എടുത്തത് ഉൾപ്പെടെ വിഷയങ്ങളിൽ സഭ ഇന്ന് പ്രക്ഷുബ്ധമാകും. സോനം വാങ്ചുക്കിനെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതും പരീക്ഷ നടത്തിപ്പിലെ തട്ടിപ്പുകളും സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എംപി രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തൃണമൂൽ വിമത എംപിമാരെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു. FCRA ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തിലടക്കം പ്രതിപക്ഷം രംഗത്തുണ്ട്. ലോക്സഭയിൽ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള ബിൽ അവതരിപ്പിക്കും. വന്ദേ മാതരത്തെ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന ദേശീയ ബഹുമതികൾ അപമാനിക്കുന്നത് തടയൽ ഭേദഗതി ബില്ലും ഇന്ന് അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും.ALSO READ: സിജെപിയുടെ പാർലമെന്റ് മാർച്ച് ഇന്ന്; നിരോധനാജ്ഞയിലൂടെ നേരിടാൻ ദില്ലി പൊലീസ്അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പാർലമെന്റ് മാർച്ച് ഇന്ന് നടക്കും. നിരോധനാജ്ഞയിലൂടെ സമരത്തെ നേരിടാനാണ് ദില്ലി പൊലീസിന്റെ നീക്കം. വിഷയം ഇന്ന് പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും.പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിലും പ്രതിഷേധം ശക്തമാക്കാനാണ് സിജെപി തീരുമാനം. പാർലിമെന്റ് മാർച്ചിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചു. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്നത്തെ മാർച്ചിൽ പങ്കെടുത്തേക്കും. ദില്ലി പൊലീസിന്റെ കണക്ക് കൂട്ടലുകൾക്ക് അപ്പുറമുള്ള ആൾക്കൂട്ടമാണ് ഇന്നലെ രാത്രി വൈകിയും ജന്തർമന്തറിൽ എത്തിയത്.The post എഫ്സിആര്എ അടക്കം 6 ബില്ലുകള്; പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം appeared first on Kairali News | Kairali News Live.