സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. നാളെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ല.അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് പകൽ 08.30 മുതൽ 21/07/2026 രാത്രി 08.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ALSO READ: മുക്കം സഹകരണ ബാങ്ക് ക്രമക്കേടിന് പിന്നാലെയുള്ള ഷാളണിയിക്കൽ വിവാദം; കോഴിക്കോട് ജില്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർക്കെതിരെ പരാതികള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരങ്ങളിൽ നാളെ (20/07/2026) പകൽ 5.30 മുതൽ വൈകുന്നേരം 05.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.The post മഴയുണ്ടേ, കുടയെടുത്തേക്ക്; ഇന്ന് അലേർട്ടുകൾ ഈ ജില്ലകളിൽ appeared first on Kairali News | Kairali News Live.