മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ് നേതാക്കൾ. ആർ എസ്എസുകാർ ഉൾപ്പെടെയുള്ളവർ പ്ലീഡർ പട്ടികയിൽ കയറിക്കൂടിയത് വിഡി സതീശൻ്റെ തന്നെ താൽപ്പര്യ പ്രകാരമാണെന്നാണ് വിമർശനം. വി.ഡി സതീശൻ തന്നെ നിയമിച്ച സ്റ്റേറ്റ് അറ്റോർണി അനൂപ് നായരാണ് പ്ലീഡർ ലിസ്റ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം ചെയ്ത പ്രവർത്തിയുടെ ഉത്തരവാദിത്വം സ്വന്തം തലയിൽ പേറിയാൽ മതിയെന്നും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു തൊഴുപ്പാടൻ തുറന്നടിച്ചുവിവാദ സർക്കാർ പ്ലീഡര്‍ നിയമനത്തില്‍ തർക്കങ്ങളും ഭിന്നതയും രൂക്ഷമാകുകയാണ്.ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ശുപാർശചെയ്തവരെണ് പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ തലയൂരാൻ ശ്രമിച്ചത്. പക്ഷേ ലോയേഴ്സ് കോൺഗ്രസിലെ നേതാക്കൾ തന്നെ ഇതിനെതിരെ രംഗത്തുവരുന്നു. വി.ഡി സതീശൻ തന്നെ നിയമിച്ച സ്റ്റേറ്റ് അറ്റോർണിയായ അനൂപ് നായരാണ് പ്ലീഡർ ലിസ്റ്റ് തയ്യാറാക്കിയത്. ഇതിൽ RSS കാർ ഉൾപ്പെടെ കയറിക്കൂടിയത് വിഡി സതീശൻ്റെ തന്നെ താൽപ്പര്യ പ്രകാരമാണെന്ന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു തൊഴുപ്പാടൻ പറഞ്ഞു.ALSO READ: ‘ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത്’: മുരളീധരന്റെ ഉപദേശത്തിനിടെ കരുണാകരന്റെ ചിത്രത്തിന് താഴെയും സൗജന്യ ഭക്ഷണ വിതരണംസീനിയറായിട്ടുള്ള അഭിഭാഷകരെ ഒഴിവാക്കി ആർഎസ്എസുകാർ ഉൾപ്പെടെയുള്ളവരെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിച്ച് സംഘടനയുടെ മുൻ പ്രസിഡൻ്റ് വി.എസ്. ചന്ദ്രശേഖരനും രംഗത്തെത്തി.പ്ലീഡർ നിയമനത്തെച്ചൊല്ലി കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായതിന് പിന്നാലെയാണ് ലോയേഴ്സ് കോൺഗ്രസ് നേതാക്കളും വിമർശം കടുപ്പിക്കുന്നത്.The post പ്ലീഡർ നിയമന വിവാദത്തിൽ ലോയേഴ്സ് കോൺഗ്രസിലും പൊട്ടിത്തെറി; ആർ എസ്എസുകാർ പട്ടികയിൽ കയറിക്കൂടിയത് സതീശൻ്റെ താൽപ്പര്യ പ്രകാരമെന്ന് വിമർശനം appeared first on Kairali News | Kairali News Live.