നിതിൻ രാജിന്റെ മരണം; പ്രതി ഡോ എംകെ റാം പിടിയിൽ

Wait 5 sec.

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിരുദ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ റാം പിടിയിൽ. കർണ്ണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രധാന പ്രതി ഡോക്ടർ റാമിന്റെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. വിദ്യാർത്ഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത് എന്ന് കോടതി പറഞ്ഞു.also read; പൊതിച്ചോറ് വിതരണം: നിലപാടിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി; ഭക്ഷണം കൊടുക്കുന്നത് എതിർത്തിട്ടില്ല വിശദീകരണംപ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം. ക്ലാസ് മുറിയിൽ ഒരു വിദ്യാർത്ഥിയെ ഈ രീതിയിൽ അപമാനിച്ചാൽ എന്തായിരിക്കും പ്രത്യാഘാതം എന്നും കോടതി ചോദിച്ചു.റാം മൂന്ന് മാസമായി ഒളിവിൽ ആണെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി . കഴിഞ്ഞ ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് നിതിൻ രാജ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.The post നിതിൻ രാജിന്റെ മരണം; പ്രതി ഡോ എംകെ റാം പിടിയിൽ appeared first on Kairali News | Kairali News Live.