ആശുപത്രിയിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരൻ. പരാമർശത്തിൽ ഇടതു സംഘടനകളുടെ പ്രതിഷേധവും ജനരോക്ഷവും ആളിക്കത്തിയതോടെ ആണ് ആരോഗ്യമന്ത്രി നിലപാട് മാറ്റിയത്.ഭക്ഷണം കൊടുക്കുന്നത് എതിർത്തിട്ടില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ വലിയ ബാനർ വച്ച് പ്രവൃത്തി തടസപ്പെടുത്തിയതിനെ ആണ് താൻ എതിർത്തതെന്നുമാണ് മുരളീധരന്റെ വിശദീകരണം. കമ്മ്യൂണിറ്റി കിച്ചനടക്കം തുടങ്ങന്നത് ആലപ്പുഴയിലാണ്. ഇത് ആലപ്പുഴയുടെ മാത്രം തീരുമാനമാണ്. മറ്റ് ആശുപത്രികളിലും ജില്ലയിലും നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.also read; പ്ലീഡർ നിയമന വിവാദത്തിൽ ലോയേഴ്സ് കോൺഗ്രസിലും പൊട്ടിത്തെറി; ആർ എസ്എസുകാർ പട്ടികയിൽ കയറിക്കൂടിയത് സതീശൻ്റെ താൽപ്പര്യ പ്രകാരമെന്ന് വിമർശനംപൊതിച്ചോർ വിതരണത്തിനെതിരെ മുരളീധരൻ രംഗത്തെത്തിയതിനുപിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടി സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം നിർത്തലാക്കുമെന്നാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണ വിതരണം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെ മുരളീധരൻ വ്യക്തമാക്കുകയുണ്ടായി. എന്നാൽ, വർഷങ്ങളായി ഡിവൈഎഫ്ഐ നടപ്പിലാക്കുന്ന പൊതിച്ചോർ വിതരണം ഇല്ലാതാക്കുകയാണ് കെ മുരളീധരന്റെ ലക്ഷ്യം.The post പൊതിച്ചോറ് വിതരണം: നിലപാടിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി; ഭക്ഷണം കൊടുക്കുന്നത് എതിർത്തിട്ടില്ല വിശദീകരണം appeared first on Kairali News | Kairali News Live.