വടക്കഞ്ചേരിയിൽ സിഎൻജി ഗ്യാസ് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 9 പേർക്ക് പരിക്ക്.വടക്കഞ്ചേരി റോയൽ ജംഗ്ഷനു സമീപം ആണ് അപകടം സംഭവിച്ചത്. ബസിലെ ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി ബസിലെ 7 യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്അപകടത്തിൽ ബസ് ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടം. വാഹനങ്ങൾ ഓടാനായി ഉപയോഗിക്കുന്ന ഇന്ധനം നിറച്ച 40 ഓളം സിലിണ്ടർ ആണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് വന്ന സി എൻ ജി വാതകം ഉഗ്രശബ്ദത്തോടെയാണ് പുറത്തേക്ക് തള്ളി. ഇത് പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരെ പരിഭ്രാന്തിയിലാക്കി. വാതകം പുറത്തേക്ക് വന്ന സമയത്താണ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്also read; പാലാ നഗരസഭയിലെ അവിശ്വാസത്തിൽ പ്രശ്നപരിഹാര ചർച്ച പരാജയം: സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ്യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. വടക്കഞ്ചേരി അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഗ്യാസ് നിർവീര്യമാക്കി. ഹൈവേ പോലീസ്, വടക്കഞ്ചേരി പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി. പരിക്കേറ്റ വരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.The post വടക്കഞ്ചേരിയിൽ സിഎൻജി ഗ്യാസ് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.