പാലാ നഗരസഭയിലെ അവിശ്വാസത്തിൽ പ്രശ്നപരിഹാര ചർച്ച പരാജയം: സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ്

Wait 5 sec.

പാലാ നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ ഡി.സി.സി യുടെ പ്രശ്നപരിഹാര ചർച്ച പരാജയം. സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് കൗൺസിലർമാർ. കോൺഗ്രസ് നിലപാടിൽ എതിർപ്പുമായി ഘടകക്ഷികളും രം​ഗത്ത് വന്നിട്ടുണ്ട്. അവിശ്വാസം നാളെ ചർച്ചക്ക് എടുക്കാനുള്ള തീരുമാനത്തിലാണ് ന​ഗരസഭ.പാലാ നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് മുന്നേ അറിയിച്ചിരുന്നു. കോൺഗ്രസ് വിപ്പ് നൽകിയാലും ചെയപേഴ്സൺ എതിരായി നിലപാട് സ്വീകരിക്കുമെന്നാണ് കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട്.also read; പ്ലീഡർ നിയമന വിവാദത്തിൽ ലോയേഴ്സ് കോൺഗ്രസിലും പൊട്ടിത്തെറി; ആർ എസ്എസുകാർ പട്ടികയിൽ കയറിക്കൂടിയത് സതീശൻ്റെ താൽപ്പര്യ പ്രകാരമെന്ന് വിമർശനംനഗരസഭ ചെയർപേഴ്സൺ ദിയാ പുളിക്കങ്കണ്ടത്തിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. ഇതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭാ ഭരണം പ്രതിസന്ധിയിലായി. പിന്നാലെ എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി. അവിശ്വാസം ഈ മാസം 21നാണ് പരിഗണിക്കുക. ഈ ഘട്ടത്തിൽ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞുകോൺഗ്രസ് ജില്ലാ നേതൃത്വം വിപ്പ് നൽകിയാലും ചെയർപേഴ്സനെതിരെ വോട്ട് ചെയ്യാനാണ് കൗൺസിലർമാരുടെ തീരുമാനം. 26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12ഉം യുഡിഎഫിന് 10ഉം കൗൺസിലർമാരുണ്ട്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരുടെ ഉൾപ്പടെ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചത്. അഞ്ച് അംഗങ്ങളുള്ള കോൺഗ്രസ് അവിശ്വാസത്തെ പിന്തുണച്ചാൽ യുഡിഎഫിന് നഗരസഭയിൽ ഭരണം നഷ്ടമാകും.The post പാലാ നഗരസഭയിലെ അവിശ്വാസത്തിൽ പ്രശ്നപരിഹാര ചർച്ച പരാജയം: സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് appeared first on Kairali News | Kairali News Live.