ഫിഫ ലോകകപ്പ് 2026: വെറും സാദൃശ്യം മാത്രമോ? അർജന്റീനയുടെ സ്പെയിനിനോടുള്ള തോൽവിക്ക് 2014 ലെ ഫൈനൽതോൽവിയുമായ് സാമ്യങ്ങളേറെ

Wait 5 sec.

ഫിഫ ലോകകപ്പിന്റെ ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട മെസ്സിക്കും അർജന്റീനയ്ക്കും തുടർച്ചയായ ലോക കിരീടങ്ങൾ എന്ന മോഹം കണ്മുൻപിൽ വച്ച് ഇല്ലാതാകുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു. 2022 ലെ ഫൈനലിന്റെ തനിയാവർത്തനം പ്രതീക്ഷിച്ച് എത്തിയ അർജന്റീനയുടെ ആരാധകർക്ക് പക്ഷെ കാണേണ്ടി വന്നത് മറക്കാനാഗ്രഹിക്കുന്ന 2014 ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനം ആണ്.ഓരോ അർജന്റീന ആരാധകനും മറക്കാൻ ആഗ്രഹിക്കുന്ന ആ ഫൈനലിനും ഇന്നത്തെ ഫൈനലിനും തമ്മിൽ പല സമയങ്ങളുമുണ്ട്. രണ്ടു കളികളിലും ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെട്ടത്. കൂടാതെ രണ്ടു മത്സരങ്ങളിലും ആ നിർണ്ണായകമായ ഗോൾ വീണത് എക്സ്ട്രാ ടൈമിൽ ആയിരുന്നു.Also Read:ഫിഫ ലോകകപ്പ് 2026: കൗമാരത്തിൽ തന്നെ കിരീട നേട്ടങ്ങളിൽ ഹാട്രിക് കുറിച്ച് ലാമിനെ യമാൽഎന്നാൽ മറ്റൊരു വിചിത്രമായ സാമ്യവും ഇരു കാലികൾക്കും ഉണ്ട്. 2014 ൽ ജർമനിയുടെ ഗോൾ നേടിയത് പകരക്കാരനായി എത്തിയ മരിയോ ഗോട്സെ ആണെങ്കിൽ ഇത്തവണ അത് ചെയ്തത് പകരക്കാരനായി ഇറങ്ങി ഫെറാൻ ടോറസ് ആണ്. ലോകകപ്പുകളുടെ ചരിത്രത്തിൽ തന്നെ ഈ രണ്ടു തവണ മാത്രമാണ് ഫൈനലിന്റെ വിധി എക്സ്ട്രാ ടൈമിൽ പകരക്കാരായി ഇറങ്ങിയ താരങ്ങളുടെ കാലിൽ നിന്നും പിറന്ന ഗോളുകൾ നിർണ്ണയിച്ചത്.Merely a coincidence? Argentina's defeat against Spain bears striking similarities to their loss in the 2014 finalThe post ഫിഫ ലോകകപ്പ് 2026: വെറും സാദൃശ്യം മാത്രമോ? അർജന്റീനയുടെ സ്പെയിനിനോടുള്ള തോൽവിക്ക് 2014 ലെ ഫൈനൽ തോൽവിയുമായ് സാമ്യങ്ങളേറെ appeared first on Kairali News | Kairali News Live.