തൃശൂരിൽ വൻ ലഹരിവേട്ട. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന് വില്‍പ്പന നടത്താന്‍ വച്ചിരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത് എക്സൈസ്. എക്സൈസ് നടത്തിയ സ്പെഷ്യല്‍ ഓപ്പറേഷനില്‍ രണ്ട് പേര്‍ അറസ്റ്റിൽതാലപ്പിളളി മുള്ളൂര്‍ക്കര സ്വദേശികളായ സുനില്‍ പി.എസ്, ജിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സുനിലിന്റെ വീട്ടില്‍ നിന്നും ബുള്ളറ്റില്‍ നിന്നുമായി 2.621 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.ലഹരി വസ്തുക്കള്‍ അളക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇവരില്‍ നിന്നു കണ്ടെടുത്തു. പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാനും എക്സൈസ് തീരുമാനിച്ചു. വലിയ രീതിയിലൂള്ള പണമിടപാട് നടന്നതായി സംശയം.The post തൃശൂരിൽ വൻ ലഹരിവേട്ട; ലോകകപ്പ് ഫൈനലിന് വില്പ്പന നടത്താന് വച്ചിരുന്ന ലഹരി വസ്തുക്കള് പിടിച്ചെടുത്തു appeared first on Kairali News | Kairali News Live.