2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ കിരീടം ചൂടിയിരിക്കുകയാണ്. അർജന്റീന ആരാധകരുടെ നെഞ്ച് തകർത്തായിരുന്നു ആ വിജയം. നീലവാനിൽ ചുവന്ന സൂര്യൻ തിളങ്ങിയപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ഒരു പേരായിരുന്നു, ഫെറാൻ ടോറസ്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ, 106-ാം മിനിറ്റിൽ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പെയിനിനെ രണ്ടാം തവണ ലോക ചാമ്പ്യന്മാരാക്കിയത്. അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ പരാജയപ്പെടുത്തിയത്.ലോകകപ്പ് ഫൈനലിലെ ഹീറോയായ ഈ 26-കാരന് ഇന്ത്യയുമായി സവിശേഷമായ ഒരു ബന്ധമുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ ? ഏകദേശം ഒൻപത് വർഷങ്ങൾക്ക് മുൻപ്, തന്റെ കരിയറിലെ ആദ്യത്തെ വലിയ നേട്ടം ടോറസ് സ്വന്തമാക്കിയത് ഇന്ത്യൻ മണ്ണിലായിരുന്നു. 2017-ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിലൂടെയാണ് ടോറസ് ആദ്യമായി ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. അന്ന് സ്പെയിൻ ടീമിന്റെ വിങ്ങറായിരുന്ന ടോറസ്, ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.ALSO READ: ഫിഫ ലോകകപ്പ് 2026: വാക്ക് പാലിക്കാനുള്ളതാണ്; സ്പാനിഷ് വിജയത്തിന് പിന്നാലെ വൈറലായി പെഡ്രിയുടെ പഴയ പോസ്റ്റ്കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുമായിരുന്നു ടോറസ് തന്റെ മാന്ത്രിക പ്രകടനം അന്ന് പുറത്തെടുത്തത്. അന്ന് ആ ടൂർണമെന്റിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടിയിരുന്നു. നിലവിൽ ബാഴ്സലോണ താരമായ ടോറസിനൊപ്പം അന്ന് അണ്ടർ 17 ടീമിലുണ്ടായിരുന്ന എറിക് ഗാർസിയയും ഇത്തവണത്തെ സ്പാനിഷ് ലോകകപ്പ് ടീമിലുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ഫെറാൻ ടോറസ് സ്വന്തമാക്കി. ലോകകപ്പ് ഫൈനലിൽ സ്പെയിനിനായി വിജയഗോൾ നേടുന്ന രണ്ടാമത്തെ താരം എന്ന ബഹുമതി ഇനി ആന്ദ്രെ ഇനിയേസ്റ്റയ്ക്കൊപ്പം ടോറസിനും സ്വന്തം. അന്ന് ഇന്ത്യയിൽ കണ്ട ആ 17-കാരൻ ഇന്ന് ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്.The post കേരളത്തിന്റെ മണ്ണിൽ പന്തുതട്ടിയ സ്പാനിഷ് വീരൻ; ചർച്ചയായി ഫെറാൻ ടോറസിന്റെ ഇന്ത്യൻ ബന്ധം appeared first on Kairali News | Kairali News Live.