ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പിഎസ്‍സി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ പിഎസ്സി ആസ്ഥാനത്ത് ഇന്ന് അടിയന്തര യോഗം. ചോദ്യപേപ്പർ മാറിയതിന് തുടർന്ന് റദ്ദാക്കിയ പിഎസ്സിയുടെ രണ്ടാംഘട്ട പത്താംതരം പ്രാഥമിക പരീക്ഷയെ സംബന്ധിച്ച റിപ്പോര്‍ട്ട് പരീക്ഷ കണ്‍ട്രോളര്‍ ഇന്ന് കമ്മീഷനില്‍ സമര്‍പ്പിക്കും.വിഷയത്തില്‍ തുടര്‍നടപടികൾ ഇന്ന് കമ്മീഷന്‍ ചര്‍ച്ച ചെയ്യും. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചനകൾ. പരീക്ഷയ്ക്കായി ഉദ്യോഗാർഥികൾ ഹാളിൽ കയറി ഇരുന്ന ശേഷമാണ് പരീക്ഷ റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചത്.also read; പാലാ നഗരസഭയിലെ അവിശ്വാസത്തിൽ പ്രശ്നപരിഹാര ചർച്ച പരാജയം: സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ്ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് വീഴ്ച സംഭവിച്ചത്. കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി തസ്തികകൾ ഉൾപ്പെടെയുള്ള പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകുകയായിരുന്നു. രാവിലെ നടന്ന പരീക്ഷയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് നൽകിയത്.പരീക്ഷ പൂർത്തിയായ ശേഷമാണ് ചോദ്യപേപ്പർ മാറി നൽകിയ വിവരം അധികൃതർ അറിഞ്ഞത്. കോഴിക്കോടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തതായാണ് വിവരം. അതേസമയം പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.The post ചോദ്യപേപ്പർ മാറി നൽകിയ സംഭവം; പിഎസ്സി ആസ്ഥാനത്ത് ഇന്ന് അടിയന്തര യോഗം appeared first on Kairali News | Kairali News Live.