കുംഭകോണം സ്റ്റൈലിൽ ഇഡ്ഡലി പൊടി തയ്യാറാക്കിയാലോ? ഞൊടിയിടയിൽ സാധനം തയ്യാർ

Wait 5 sec.

രുചിയൂറുന്ന ഭക്ഷണം കഴിച്ച് ഒരു ദിവസം ആരംഭിച്ചാലോ. ഇതായിരിക്കും മിക്കവരും നേരിടുന്ന വലിയ പ്രശ്നം. ദോശയും അപ്പവും ഇഡ്ഡലിയും ആയിരിക്കും പല വീടുകളിലെയും പ്രഭാത ഭക്ഷണം. എന്നാൽ ഇവയ്ക്ക് എന്ത് കറി തയ്യാറാക്കുമെന്നതും വലിയൊരു പ്രശ്നം തന്നെയാണ്. ദിവസവും ഒരേ കറി തന്നെ കഴിക്കുന്നതും ബോറായിരിക്കുമല്ലേ. എന്നാൽ ഒന്നുമാറ്റി പിടിച്ചാലോ. കുംഭകോണം സ്റ്റൈലിൽ ഇഡ്ഡലി പൊടി തയ്യാറാക്കിയാലോ. ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, എള്ള്, വറ്റൽമുളക് എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. നല്ലെണ്ണ അല്ലെങ്കിൽ നെയ്യ് ചേർത്ത് ഇഡ്ഡലിക്ക് ഒപ്പം വിളമ്പാം.ആവശ്യമായ ചേരുവകൾഉഴുന്നുപരിപ്പ് – അരക്കപ്പ്കടലപ്പരിപ്പ് – അരക്കപ്പ്കറുത്ത എള്ള് അല്ലെങ്കിൽ വെളുത്ത എള്ള് – 2 ടേബിൾ സ്പൂൺഉണക്കമുളക് (എരിവിനനുസരിച്ച്) – 8 മുതൽ 10 വരെകായംവെളുത്തുള്ളി – വേണമെങ്കിൽ മാത്രംകറിവേപ്പില – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്നല്ലെണ്ണ – 1 ടീസ്പൂൺalso read:മുരിങ്ങപ്പൂവ് കൊണ്ട് സാമ്പാർ ഉണ്ടാക്കി നോക്കൂ, ഇതാ റെസിപ്പിതയ്യാറാക്കുന്ന വിധംഒരു പാനിൽ അല്പം നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ വറുക്കുക. ഇത് സ്വർണ്ണ നിറമാകുമ്പോൾ മാറ്റിവെക്കുക. അതേ പാനിൽ ഉണക്കമുളക്, കറിവേപ്പില, കായം, വെളുത്തുള്ളി എന്നിവ ഇട്ട് വറുത്തെടുക്കുക. അവസാനം എള്ള് മാത്രം എണ്ണയില്ലാതെ വറുത്തെടുക്കുകശേഷം വറുത്തുവെച്ച ചേരുവകളെല്ലാം നന്നായി തണുത്ത ശേഷം, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി (ചെറിയ തരിയോടുകൂടി) പൊടിച്ചെടുക്കുക. ഇത് വായു കടക്കാത്ത കുപ്പികളിൽ സൂക്ഷിച്ചാൽ മാസങ്ങളോളം കേടുകൂടാതെയിരിക്കും.The post കുംഭകോണം സ്റ്റൈലിൽ ഇഡ്ഡലി പൊടി തയ്യാറാക്കിയാലോ? ഞൊടിയിടയിൽ സാധനം തയ്യാർ appeared first on Kairali News | Kairali News Live.