സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി അനുവദിക്കില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമായ നിലപാടാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.പരസ്‌പരം കണ്ടിട്ടോ കേട്ടിട്ടോ അറിഞ്ഞിട്ടോയില്ലാത്ത തീർത്തും അപരിചിതരായ മനുഷ്യർക്കുവേണ്ടി ഒരു നേരത്തെ ആഹാരം പൊതിഞ്ഞു നൽകുന്നതിൽ രാഷ്ട്രീയം കലർത്തുന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണ്.also read:തൃശൂരിൽ വ്യാപാരിയുടെ കൺമുന്നിൽവച്ച് മോഷണം; നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപആഹാരം പാകം ചെയ്യുന്നവരോ, അത് ശേഖരിക്കുന്നവരോ, അത് കഴിക്കുന്നവരോ അവരവരുടെ രാഷ്ട്രീയം അറിയുകയോ, പറയുകയോ ചെയ്യുന്നില്ല. അപരന്റെ വേദന സ്വന്തം വേദനയാകുന്ന സമത്വ ബോധത്തിന്റെ ഉദാത്തമായ മാതൃകയാണ് `ഹൃദയപൂർവ്വം’ പദ്ധതി.ഒരു ദിവസം ഏതാണ്ട് നാൽപ്പതിനായിരത്തോളം പൊതിച്ചോറുകളാണ് ഡി.വൈ.എഫ്.ഐ വിതരണം ചെയ്യുന്നത്. 2017 ജനുവരി 1 മുതൽ തുടങ്ങിയ സമാനതകളില്ലാത്ത ഈ പ്രവർത്തനം 9 വർഷം പിന്നിടുമ്പോൾ 61 ആശുപത്രികളിലെ രോഗികളും, കൂട്ടിരിപ്പുകാരുമായ മനുഷ്യരുടെ നെടുവീർപ്പിന് സ്വാന്തനമേകുകയാണ്.പാവപ്പെട്ട ജനങ്ങളോട് യു.ഡി.എഫിനുള്ള സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാടുകൾ ജനങ്ങൾ തിരിച്ചറിയുമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.The post ഹൃദയപൂർവ്വം പദ്ധതി അനുവദിക്കില്ലെന്ന സർക്കാർ നിലപാട്; സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാടുകൾ ജനങ്ങൾ തിരിച്ചറിയുമെന്ന് സിപിഐഎം appeared first on Kairali News | Kairali News Live.