തൃശൂരിൽ വ്യാപാരിയുടെ കൺമുന്നിൽവച്ച് മോഷണം; നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

Wait 5 sec.

തൃശൂർ ​തിരുവില്വാമലയിൽ വ്യാപാരിയുടെ കൺമുന്നിൽ നിന്നും ഒരു ലക്ഷം രൂപ കവർന്നു. വളം ഡിപ്പോയിൽ പുൽനാശിനി ചോദിച്ചെത്തിയ ആളാണ് പണം കവർന്നതെന്നാണ് പ്രാഥമിക നിഗമനം. മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് പണം മോഷ്ടാവ് കൈക്കലാക്കിയത്. തിരുവില്ല്വാമല ടൗണിലെ വളം ഡിപ്പോയിൽ നിന്നും വ്യാപാരിയുടെ ഒരു ലക്ഷം രൂപയാണ് ഞൊടിയിടയിൽ മോഷ്ടാവ് കവർന്നത്. കട തുറന്ന ഉടനെയായിരുന്നു കവർച്ച. ബൈക്കിലെത്തിയ അപരിചിതനാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.also read:ആഹാരം നൽകുന്നതിൽ സങ്കുചിതരാഷ്ട്രീയത്തിൻ്റെ വിഷം കലക്കാൻ മനുഷ്യത്വമില്ലാത്തവർക്കേ കഴിയൂ, ആഹാരം മുടക്കി എന്തുനേട്ടമാണ് ഉദ്ദേശിക്കുന്നത്? പിണറായി വിജയൻകഴിഞ്ഞ ദിവസം ​രാവിലെ കട തുറന്നയുടൻ പുൽനാശിനി ആവശ്യപ്പെട്ട് ഒരാൾ കടയിലേക്ക് എത്തിയിരുന്നു. വ്യാപാരിയുടെ ശ്രദ്ധ തിരിച്ച് മേശപ്പുറത്തിരുന്ന ബാഗിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തു എന്നാണ് പ്രാഥമികമായി കരുതുന്നത്. ഇയാൾ പോയി കഴിഞ്ഞ് ബാഗ് കാണാതായപ്പോഴാണ് മോഷണം നടന്നതായി വ്യാപാരി തിരിച്ചറിഞ്ഞത്. ഉടനെ പഴയന്നൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ​പ്രദേശത്തെയും കടയിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.The post തൃശൂരിൽ വ്യാപാരിയുടെ കൺമുന്നിൽവച്ച് മോഷണം; നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ appeared first on Kairali News | Kairali News Live.