ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ സഊദി സിവില്‍ ഏവിയേഷന്‍ പങ്കെടുക്കും

Wait 5 sec.

ദമാം  | ആഗോള ബഹിരാകാശ, പ്രതിരോധ സമൂഹത്തെ ഒരുകുടകീഴില്‍ കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പരിപാടികളില്‍ ഒന്നായ ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പങ്കെടുക്കുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു2026 ജൂലൈ 20 മുതല്‍ 24 വരെയാണ് ഈ വര്‍ഷത്തെ എയര്‍ഷോക്ക് ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ & കോണ്‍ഫറന്‍സ് സെന്റര്‍ വേദിയാകുന്നത്. ബ്രിട്ടണിലെ ഹാംഷെയറിലുള്ള ഫാര്‍ണ്‍ബറോയില്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ് പ്രദര്‍ശനം നടക്കുന്നത്. ഗ്ലോബല്‍ സെക്യൂരിറ്റി, അഡ്വാന്‍സ്ഡ് ടെക്‌നോളജി & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സുസ്ഥിരത , ഭാവിയിലെ തൊഴില്‍ മേഖലകള്‍ എന്നിവയാണ് ഇത്തവണത്തെ എയര്‍ഷോയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍അന്താരാഷ്ട്ര വിമാന നിര്‍മ്മാതാക്കള്‍, പ്രതിരോധ സ്ഥാപനങ്ങള്‍, ബഹിരാകാശ ഏജന്‍സികള്‍ എന്നിവര്‍ അത്യാധുനിക സാങ്കേതികവിദ്യകളും വിമാനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഷോയില്‍ നിരവധി ബിസിനസ്സ് കരാറുകളില്‍ ഒപ്പുവെക്കുന്നതിന്റെ വേദിയായി പ്രദര്‍ശനം മാറും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍-ദുവൈലിയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ (GACA) അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുക, വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും മേഖലയിലെ പ്രമുഖ ആഗോള കമ്പനികളുമായും ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുക, രാജ്യത്തിന്റെ സിവില്‍ ഏവിയേഷന്‍ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രദര്‍ശിപ്പിക്കുക, വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുക, സഊദി പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.എയര്‍ബസ്, ബോയിംഗ്, ബെല്‍, ബോംബാര്‍ഡിയര്‍, ഡസ്സോള്‍ട്ട് ഏവിയേഷന്‍, ഡി ഹാവിലാന്‍ഡ് കാനഡ, എംബ്രയര്‍, ജിഇ എയ്റോസ്പേസ്, ഗള്‍ഫ്സ്ട്രീം, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നീ കമ്പനികള്‍ തങ്ങളുടെ സാന്നിധ്യം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളുടെ സിവില്‍, മിലിട്ടറി വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രദര്‍ശനങ്ങളും അരങ്ങേറും.എയര്‍ഷോയില്‍ വ്യോമ പ്രകടനങ്ങള്‍ , അത്യാധുനിക യുദ്ധവിമാനങ്ങള്‍, യാത്രാവിമാനങ്ങള്‍, എന്നിവയുടെ ആകാശവിസ്മയങ്ങള്‍, വിവിധ ബിസിനസ്സ് വേദികള്‍ എന്നിവ വ്യവസായ പ്രമുഖര്‍ക്കും നിക്ഷേപകര്‍ക്കുമായി മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത് .അവസാന ദിവസമായ ജൂലൈ 24 വെള്ളിയാഴ്ച ‘പയനിയേഴ്‌സ് ഓഫ് ടുമാറോ’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുംContent Highlights: The Saudi General Authority of Civil Aviation will take part in the prestigious Farnborough International Airshow 2026 in the UK. Led by President Abdulaziz bin Abdullah Al-Duailej, the delegation aims to strengthen international partnerships in line with Vision 2030. Top global companies like Airbus and Boeing have confirmed attendance