സർക്കാർ ആശുപത്രികളിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം നിർത്തണമെന്ന് പറഞ്ഞ ജി സുധാകരൻ എംഎൽഎയെ അദ്ദേഹത്തിന്റെ പഴയ വാക്കുകൾ ഓർമിപ്പിച്ച് എം. സ്വരാജ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെക്കുറിച്ച് മുൻപ് ജി. സുധാകരൻ നടത്തിയ പ്രശംസകളാണ് എം. സ്വരാജ് ഓർമിപ്പിച്ചത്. ഡിവൈഎഫ്ഐയുടെ ഈ സന്നദ്ധ പ്രവർത്തനത്തെ ഏറ്റവും ഉദാത്തമായ പ്രവർത്തനം എന്നാണ് ജി. സുധാകരൻ മുൻപ് വിശേഷിപ്പിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം ഉച്ചഭക്ഷണ പദ്ധതിയെ ജി സുധാകരൻ മുക്തകണ്ഠം പ്രശംസിച്ചിരുന്നതായും ആ പ്രതികരണങ്ങൾ ഇപ്പോഴും പൊതു ഇടങ്ങളിൽ ലഭ്യമാണെന്നും സ്വരാജ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. തന്റെ പഴയ അഭിപ്രായത്തിൽ നിന്ന് അദ്ദേഹം ഇപ്പോൾ മാറിയിട്ടുണ്ടെങ്കിൽ, അതിനുള്ള കാരണം വിശദീകരിക്കേണ്ടതും അദ്ദേഹം തന്നെയാണെന്ന് സ്വരാജ് വ്യക്തമാക്കി.ALSO READ: പൊതിച്ചോർ വിതരണത്തിനെതിരെ ആദ്യം രംഗത്തെത്തിയത് ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ; പിന്നീട് കേരളം കണ്ടത് കാലത്തിന്റെ കാവ്യനീതിഅതേസമയം ജി സുധാകരന്റെ പൊതിച്ചോർ വിതരണത്തിന് എതിരായ പ്രസ്താവനയ്ക്ക് എതിരെ വലിയ വിമർശനമാണ് ഉയർന്നത്. പിന്നാലെ ആശുപത്രികളിൽ സംഘടനകൾ പൊതിച്ചോർ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരനും ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ വിമർശനവുമായി എം. സ്വരാജും രംഗത്തെത്തിയിരുന്നു. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായ ഒരു പ്രവർത്തനത്തെ തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.The post ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ ഉദാത്തമായ പ്രവർത്തനമെന്നാണ് ജി സുധാകരൻ അന്ന് പ്രശംസിച്ചത്: പഴയ നിലപാട് ഓർമ്മിപ്പിച്ച് എം സ്വരാജ് appeared first on Kairali News | Kairali News Live.