മുനമ്പം വഖഫ് ഭൂമി പിടിച്ചെടുത്ത് കൈയ്യേറ്റക്കാരായ റിസോർട്ട്-ബാർ മുതലാളിമാർക്ക് തീറെഴുതി കൊടുക്കാനുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ ചിരകാല പദ്ധതി ലക്ഷ്യത്തിലെത്തിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി മുസ്‌ലിം ലീഗുമായും വഖഫ് മന്ത്രി എൻ ശംസുദ്ദീനുമായും നടത്തിയ ഗൂഢാലോചന ഞെട്ടിപ്പികുന്നതാണെന്ന് ഐഎൻഎൽ. കഴിഞ്ഞ ഇടതു സർക്കാറിൻ്റെ കാലത്ത് നിയോഗിക്കപ്പെട്ട നിലവിലെ വഖഫ് ബോർഡ്, മുനമ്പം വഖഫ് വിഷയത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാകില്ലെന്ന് മനസിലാക്കിയ വി ഡി സതീശൻ ബിജെപി നേതാവ് ഷോൺ ജോർജിനെ മുന്നിൽ നിർത്തി ഫയൽ ചെയ്ത ഹർജി മറയാക്കി കോടതിയിൽ നാടകം കളിക്കുകയായിരുന്നു എന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.കേന്ദ്ര സർക്കാറിൻ്റെ പ്രതിനിധി അഡീഷണൽ സോളിസിറ്റർ ജനറലും എതിർപ്പുകൾ വകവെക്കാതെ മുഖ്യമന്ത്രി നിയോഗിച്ച അഡ്വക്കേറ്റ് ജനറലും ബിജെപി നേതാവിൻ്റെ വാദങ്ങൾ അക്ഷരം പ്രതി പിന്തുണച്ചത് 2025ൽ മോദി സർക്കാർ കൊണ്ടുവന്ന, കോൺഗ്രസും ലീഗുമടക്കം ശക്തമായി എതിർത്ത 2025ലെ നിയമത്തിലെ വിവാദ വകുപ്പ് എടുത്തു കാട്ടിയാണ്. അതേസമയം റവന്യൂമന്ത്രി എ. പി അനിൽ കുമാർ അറിയാതെ മന്ത്രി ശംസുദ്ദീൻ്റെ ആവശ്യാനുസരണം റവന്യൂ അണ്ടർ സെക്രട്ടറി പുഷ്പവല്ലിയുടെ പേരിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത് ഗൂഢാലോചനയുടെ ആഴം തൊട്ടുകാണിക്കുന്നു. സർക്കാർ സ്പെഷൽ പ്ലീഡർ പി എം സനീർ വഴി പുഷ്പവല്ലി നൽകിയ സത്യവാങ്മൂലത്തിൽ 2025ലെ നിയമ പ്രകാരം സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് വെളിപ്പെടുത്തുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.രണ്ട് അമുസ്‌ലിംകളെ ഉൾപ്പെടുത്താത്തതുകൊണ്ട് നിലവിലെ ബോർഡ് നിയമാനുസൃതമല്ല എന്ന് ഇപ്പോൾ ശക്തമായി വാദിക്കുന്നത് മുസ്‌ലിം ലീഗും വകുപ്പ് മന്ത്രിയുമാണ്. രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വിവാദ നിയമത്തിലെ വകുപ്പിനെതിരെ മുസ്‌ലിം ലീഗും കോൺഗ്രസും നൽകിയ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഹിന്ദുത്വ സർക്കാർ വഖഫ് സ്വത്തുക്കൾ കവരാനും ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കാനും കൊണ്ടുവന്ന നിയമ പരിഷ്ക്കാരത്തിനെതിരെ കോഴിക്കോട് പതിനായിരങ്ങൾ പങ്കെടുത്ത വഖഫ് സംരക്ഷണ റാലി നടത്തിയവരാണ് മുസ്‌ലിം ലീഗുകാർ. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടാൽ മുസ്‌ലിംകൾ അല്ലാത്ത ആരെങ്കിലും കയറിക്കൂടുമെന്ന് പറഞ്ഞ് പള്ളികളിലും മറ്റും വ്യപകമായി കാമ്പയിൽ നടത്തി സാമുദായിക വിഭജനത്തിനു പോലും ശംസുദ്ദീൻ്റെ പാർട്ടി ഒരുമ്പെട്ടിറങ്ങിയത് ആരും മറന്നിട്ടില്ല.ALSO READ: ‘ലോകം മുഴുവൻ കണ്ട നുണ വെളുപ്പിച്ച് സ്വയം അപഹാസ്യനാകരുത് കുഞ്ഞാലിക്കുട്ടി മന്ത്രി’; ശ്രദ്ധനേടി പോസ്റ്റ്അമുസ്‌ലിം അംഗങ്ങളുടെ ഒഴിവ് നികത്താതെ തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ പിണറായി സർക്കാർ ഉണ്ടാക്കിയ വഖഫ് ബോർഡ് പിരിച്ചുവിട്ട് തങ്ങളുടെ ഇംഗിതങ്ങൾക്കൊത്ത് ആടുന്ന ബോർഡിനെ അടിച്ചേൽപ്പിക്കാനുള്ള ഗൂഢാലോചനയാണ് അണിയറയിൽ അരങ്ങേറുന്നത്. തീരദേശത്തെ പതിനായിരക്കണക്കിന് ഏക്കർ ഭൂമി വഖഫ് ബോർഡിൻ്റെ കൈയ്യിലാണന്നിരിക്കെ, ബോർഡിൻ്റെ കടിഞ്ഞാൺ കൈക്കലാക്കാനാണ് മുഖ്യമന്ത്രി സതീശൻ്റെ ശ്രമം. ന്യൂനപക്ഷങ്ങളുടെ കൈയ്യിൽ നിന്ന് ലക്ഷക്കണക്കിന് വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള മോദി സർക്കാരിൻ്റെയും ആർഎസ്എസിൻ്റെയും അജണ്ടയാണ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അതിനെതിരെ ജാഗരൂകരാകണമെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കി.The post വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള മോദി സർക്കാരിൻ്റെയും ആർഎസ്എസിൻ്റെയും അജണ്ട കേരളത്തിലും നടപ്പാക്കുകയാണ്, ഗൂഢാലോചനയ്ക്ക് പിന്നിലെ രഹസ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്: ഐഎൻഎൽ appeared first on Kairali News | Kairali News Live.