ഫിഫ ലോകകപ്പ്; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി, ഉത്തരവിറക്കി സർക്കാർ

Wait 5 sec.

ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി / യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ഉത്തരവിലുണ്ട്.also read:‘പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിൻ്റെ താൽപര്യം’; പൊതിച്ചോർ വിതരണത്തിൽ യൂടേണടിച്ച് കെ മുരളീധരൻഅതേസമയം, കേരള സർവകലാശാലയിലെ പഠനവിഭാഗത്തിന് അന്നേദിവസം അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.എന്നാൽ, സർവകലാശാലയിലെ ഓഫീസ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. എല്ലാ ഓഫീസ് ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകേണ്ടതാണെന്നും രജിസ്ട്രാർ അറിയിച്ചു.വൈസ് ചാൻസിലരുടെ നിർദേശപ്രകാരം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ സർവകലാശാല പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.The post ഫിഫ ലോകകപ്പ്; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി, ഉത്തരവിറക്കി സർക്കാർ appeared first on Kairali News | Kairali News Live.