ലോകകപ്പ് പരാജയത്തിന് പിന്നാലെ പരിശീലകനുമായി വഴിപിരിഞ്ഞ് ഹെയ്തി

Wait 5 sec.

ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലകനെ മാറ്റി ഹെയ്തി ഫുട്ബോൾ ഫെഡറേഷൻ. പരിശീലകൻ സെബാസ്റ്റ്യൻ മിഗ്‌നെയുമായുള്ള കരാർ അവസാനിപ്പിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെയാണ് ഫെഡറേഷൻ അറിയിച്ചത്.1974 നു ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ ടീം ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കയിൽ എത്തിയത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായി. കളിച്ച മൂന്ന് മത്സരങ്ങളിലും ടീമിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.View this post on InstagramA post shared by Fédération Haïtienne de Football (@fhfhaiti)സ്കോട്ലൻഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനും , മോറോക്കോയ്‌ക്കെതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്കും തോൽവി വഴങ്ങിയ അവർ ബ്രസീലിനോട് 3-0 എന്ന സ്കോറിന് പരാജയപ്പെട്ടു. ഇതോടെ പരിശീലകന് സ്ഥാനം നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. തീരുമാനം പരസ്പര ബഹുമാനത്തോടെ മിഗ്‌നെയുമായി സംസാരിച്ച ശേഷമാണ് എടുത്തതെന്ന് ഫെഡറേഷന്റെ സെക്രട്ടറി വ്യക്തമാക്കി.The post ലോകകപ്പ് പരാജയത്തിന് പിന്നാലെ പരിശീലകനുമായി വഴിപിരിഞ്ഞ് ഹെയ്തി appeared first on Kairali News | Kairali News Live.