കോഴിക്കോട് ബീച്ച്‌ അഗ്നിരക്ഷാനിലയം മീഞ്ചന്തയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യാവസായി സമിതി

Wait 5 sec.

കോഴിക്കോട് ബീച്ച്‌ അഗ്നിരക്ഷാനിലയം മീഞ്ചന്തയിലേക്ക് മാറ്റിയതിൽ പ്രതിഷേധം വ്യാപകം. സംസ്ഥാന സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്, കേരള സംസ്ഥാന വ്യാപാരി വ്യാവസായി സമിതി നഗരത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നഗരത്തിലെ അവസാന യൂണിറ്റും മീഞ്ചന്തയിലേക്ക്‌ മാറ്റിയതോടെ ഫയർസ്‌റ്റേഷനില്ലാത്ത നഗരമായി കോഴിക്കോട് മാറി.കോഴിക്കോട് ബീച്ച് ഫയർഫോഴ്സ് സ്റ്റേഷനിലെ അവസാന യൂണിറ്റും മീഞ്ചന്തയിലേക്ക് മാറ്റിയതോടെ നഗരത്തിലെ വ്യാപാരികൾ അടക്കമുള്ളവർ വലിയ ആശങ്കയിലാണ്. നഗരത്തിനകത്ത് ഇനി തീപിടിത്തം ഉണ്ടായാൽ മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തണം. അപകടങ്ങളിൽ താങ്ങായിരുന്ന ഫയർ സ്റ്റേഷൻ യൂണിറ്റ് നഗരം വിട്ടതിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യാവസായി സമിതി മാനാഞ്ചിറ മുതൽ കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റ് വരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സർക്കാർ നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള സംസ്ഥാന വ്യാപാരി വ്യാവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം വരുൺ ഭാസ്കർ കൈരളി ന്യൂസിനോട് പറഞ്ഞു.Also Read: കൊല്ലത്ത് സ്റ്റേഷനറികടയുടെ ഗ്ലാസ് അടിച്ചുതകർത്ത് കവർച്ച നടത്തി; രണ്ട് യുവാക്കൾ പിടിയിൽനഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ കഴിയുന്ന സൗകര്യപ്രദമായ സ്ഥലത്ത് വാഹനങ്ങളും ഉപകരണങ്ങളും ജീവനക്കാരും ഉൾപ്പെടുന്ന താത്ക്കാലിക അഗ്നിരക്ഷാ സംവിധാനം അടിയന്തരമായി സജ്ജീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മിഠായിത്തെരുവിലും, ജയലക്ഷ്‌മി വസ്‌ത്രശാലയിലും, മെഡിക്കൽ കോളേജിലും, പുതിയ ബസ്‌സ്‌റ്റാൻഡിലുമെല്ലാം തീപിടിത്തമുണ്ടായപ്പോൾ ഒരു വിളിപ്പാടകലെനിന്നും പാഞ്ഞെത്തിയ രക്ഷകർ ഇനി നഗരത്തിന്‌ പുറത്താണ്‌.The post കോഴിക്കോട് ബീച്ച്‌ അഗ്നിരക്ഷാനിലയം മീഞ്ചന്തയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യാവസായി സമിതി appeared first on Kairali News | Kairali News Live.