കൊല്ലം | രണ്ട് വിവാഹത്തിലായി നാലു മക്കളുള്ള യുയാവ് മൂന്നാമത്തെ വിവാഹം കഴിച്ചതോടെ പിടിയില്‍. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി റെജി (39), ബന്ധുവിന്റെ വേഷത്തില്‍ എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച രാത്രിയോടെ കുന്നത്തൂരിലുള്ള യുവതിയുടെ വീടിനു സമീപത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ജോബിന്‍ എന്ന വ്യാജ പേരിലാണ് പുതിയ വരനായി റെജി എത്തിയത്. മുമ്പ് രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള ഇയാള്‍ക്ക് ആ ബന്ധങ്ങളില്‍ നാല് മക്കളുമുണ്ട്. കണ്ണനല്ലൂര്‍ നല്ലില സ്വദേശികളായ യുവതികളാണ് മുമ്പ് വിവാഹ തട്ടിപ്പിന് ഇരയായത്. ഇയാള്‍ മൂന്നാമത് വിവാഹം കഴിച്ചതറിഞ്ഞതോടെ ആദ്യ ഭാര്യമാരില്‍ ഒരാള്‍ കുന്നത്തൂരില്‍ അന്വേഷണം നടത്തി.തുടര്‍ന്ന് ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച കുന്നത്തൂര്‍ സ്വദേശിനിയുമായുള്ള വിവാഹം ആര്‍ഭാടപൂര്‍വ്വമായിരുന്നു നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നുള്ള സൗഹൃദം പ്രണയമായി ഒടുവില്‍ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. രണ്ടുപേരും രണ്ടു സമുദായം ആയതിനാല്‍ വീട്ടുകാര്‍ സഹകരിക്കില്ലെന്ന് യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചു. വിവാഹത്തിന്റെ പിറ്റേ ദിവസം രണ്ടാം ഭാര്യ മക്കളുമായി ഇയാളെ തേടിയെത്തിയതോടെ കള്ളി പൊളിഞ്ഞു. വ്യാജ പേരും മേല്‍വിലാസവും നല്‍കിയായിരുന്നു വിവാഹം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹ തട്ടിപ്പുകള്‍ പുറത്തുവന്നത്. Content Highlights:A 39-year-old man named Reji was arrested in Kollam for marrying a third time using a fake name. He already had four children from two previous marriages. The fraud was exposed when his second wife tracked him down, leading to a police investigation and subsequent arrest.