ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ കളിയ്ക്കാൻ ബൂട്ടണിയുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യവുമായ് ഒരു വിഭാഗം ആരാധകർ. വിവിധ മാധ്യമങ്ങളിലെ റിപോർട്ടുകൾ പ്രകാരം മെസ്സിയെയും സംഘത്തെയും ടൂർണമെന്റിൽ നിന്ന് പുറത്താകണമെന്നുള്ള ഓൺലൈൻ നിവേദനത്തിൽ എഴുപത്തഞ്ചു ലക്ഷം ആളുകൾ ഒപ്പു വച്ചതായാണ് റിപ്പോർട്ട്.ഫിഫയും റഫറിമാരും പക്ഷപാതപരമായ നിലപാടുകളാണ് അർജന്റീനയുടെ മത്സരങ്ങളിൽ സ്വീകരിക്കുന്നതെന്നും അതിനാൽ തന്നെ അർജന്റീനയെ പുറത്തക്കണമെന്നുമാണ് ഇവരുടെ നിലപാട്. അർജന്റീനയെ പുറത്താക്കി മറ്റു ടീമുകൾക്ക് ന്യായമായ അവസരം നൽകുക എന്നതാണ് അര്‍ജന്റീന ഔട്ട് .കോം എന്ന ക്യാമ്പയ്നിന്റെ മുദ്രാവാക്യം.Also Read: വലതുകാലിൽ മുഴുവനായി റൊണാൾഡോ, മുപ്പത് മണിക്കൂർ നീണ്ട പ്രയത്നം; വേറിട്ടൊരു ആരാധന ഇതാ…നേരത്തെ മുൻ ചാമ്പ്യന്മാരുടെ പല മത്സരങ്ങളിലും റെഫറിമാർ നിഷ്പക്ഷരയല്ല പെരുമാറിയതെന്ന് ആരോപണം ഉയർന്നിരുന്നു. പ്രത്യേകിച്ചും ഈജിപ്തിനെതിരായ മല്‍സരത്തിനു ശേഷം റഫറിമാർക്കും ഫിഫയ്ക്കും എതിരെ ഈജിപ്തിന്റെ പരിശീലകൻ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. 7.5 million people have sign the petition asking removal of Argentina from World CupThe post ലോകകപ്പിൽ നിന്ന് അർജന്റീനയെ പുറത്താക്കണം; നിവേദനത്തിൽ ഒപ്പിട്ടത് മുക്കാൽ കോടി ആളുകൾ appeared first on Kairali News | Kairali News Live.